ന്യൂഡൽഹി: നടി തൃഷയ്ക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നടൻ മൻസൂർ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ.  സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പ്രസ്മീറ്റിൽ ലോകേഷ് ചിത്രമായ ലിയോയിൽ തൃഷയുണ്ടെന്ന് അറിഞ്ഞപ്പോൾ തനിക്കൊപ്പം ഒരു ബെഡ്‌റൂം സീൻ എങ്കിലും കാണുമെന്ന് പ്രതീക്ഷിച്ചുവന്നും, മറ്റ് നടിമാരെപ്പോലെ തൃഷയെയും കട്ടിലിലേക്ക് വലിച്ചിടാനാവുമെന്നാണ് കരുതിയത് അതുണ്ടായില്ലെന്നുമായിരുന്നു മൻസൂറിന്റെ പരാമർശം. ഇത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിയൊരുക്കിയത്. നടി തൃഷ തന്നെ നടന്റെ പരാമർശത്തിനെതിരെ രം​ഗത്തെത്തി. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും തൃഷ എക്‌സിൽ കുറിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: ലിയോ തരംഗം ഇനി ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സിൽ രണ്ട് ദിവസങ്ങളിലായി വിജയ് ചിത്രം റിലീസ് ചെയ്യും


ഇതിനു പിന്നാലെ ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് ഗായിക ചിൻമയി ശ്രീപദ, നടി മാളവിക മോഹനൻ എന്നിവരടക്കമുള്ളവര്‍ മൻസൂറിനെതിരെ രംഗത്തെത്തി.തൃഷയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തു കൊണ്ട്  സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നും സഹപ്രവർത്തകരോടാകട്ടെ മറ്റ് പ്രഫഷണലുകളോടാവട്ടെ, അതിലൊരു വിട്ടു വീഴ്ചയും ഉണ്ടാവരുതെന്നുമായിരുന്നു ലോകേഷിന്റെ പ്രതികരണം. അതേസമയം, തന്‍റെ പരാമര്‍ശം വളച്ചൊടിക്കുകയായിരുന്നെന്നാണ് മന്‍സൂര്‍ അലിഖാന്‍ പ്രതികരിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.