വറുകൂനയില്‍ നിന്ന് തെരുവിലേക്ക് പോകേണ്ടിയിരുന്ന ഒരു കുഞ്ഞ് എല്ലാ സൗഭാഗ്യങ്ങളോടെയുമാണ്‌ ഇന്ന് ജീവിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കള്‍ ചവറുകൂനയില്‍ തള്ളിയ പെണ്‍കുട്ടി എത്തിപ്പെട്ടത് ബോളിവുഡ് താരം മിഥുന്‍ ചക്രബര്‍ത്തിയുടെ കൈകളിലായിരുന്നു‍.


തെരുവില്‍ നിന്നും കൈയിലെടുത്ത അവളെ മിഥുന്‍ ചക്രബര്‍ത്തി സ്വന്തം മകളായി വളര്‍ത്തി. ദിഷാനി ചക്രബര്‍ത്തി എന്ന് പേരിട്ടു.തന്‍റെ ആണ്‍മക്കളായ ഹാക്ഷയ്, നമഷി, ഉഷ്മയ്ക്കുമൊപ്പം നാലാമത്തെ മകളായി മിഥുന്‍ ചക്രബര്‍ത്തി അവളെ വളര്‍ത്തി. 


അദ്ദേഹത്തിന്‍റെ ഭാര്യയോ മക്കളോ ദിഷാനിയോട് യാതൊരു വേര്‍തിരിവും കാണിച്ചിട്ടില്ല. താരകുടുംബത്തില്‍ രാജകുമാരിയായുള്ള ജീവിതത്തില്‍ ദിഷിണിയും തൃപ്തയാണ്.



എല്ലാ സൗഭാഗ്യങ്ങളും ലഭിച്ച് വളര്‍ന്ന ദിഷാനി ഇപ്പോള്‍ ബോളിവുഡിലേക്ക് കൂടി ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്‌. ഈയടുത്താണ് തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ദിഷാനി വെളിപ്പെടുത്തിയത്. 


ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ അഭിനയം പഠിക്കുന്ന ദിഷാനി അടുത്ത് തന്നെ ബോളിവുഡ് അരങ്ങേറ്റം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിലെ ഒരു മുന്‍നിര സംവിധായകനുമായി ദിഷാനി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.