ഇച്ചാക്ക എന്നെ ഉപദേശിച്ചിട്ടില്ല. അത് കൊണ്ട് കാര്യമൊന്നുമില്ലെന്നോർത്തിട്ടായിരിക്കും.വീട്ടിലെത്തുമ്പോൾ സിനിമ നല്ലാതെന്നോ ചീത്തയെന്നോ ഞങ്ങൾ പറയാറില്ല. പക്ഷെ എൻറെ സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞ് എന്നോട് പറയാൻ പറയാറുണ്ടായിരുന്നു. ഇച്ചാക്ക എന്ന് അദ്ദേഹത്തിൻഫെ വീട്ടിൽ വിളിക്കുന്ന പേരാണ് അത് തന്നെയാണ് ഞാനും വിളിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചേച്ചിയെ ബാബിയെന്നും വിളിക്കുന്നു. ഞങ്ങളുടെ മക്കളും അങ്ങിനെ തന്നെയാണ്. പ്രണവും ദുൽഖറുമെല്ലാം അടുത്തറിയുന്നു എന്നതും സന്തോഷം.അദ്ദേഹത്തിന് പെട്ടെന്ന് സങ്കടം വരും ചിലപ്പോൾ കരയും അതിൽ വേഗത്തിൽ ദേഷ്യവും. ഇത്രയധികം വൈകാരികതയോടെ പ്രതികരിക്കുന്ന ആളെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന് മാത്രം സ്വന്തമായുള്ള സ്വഭാവമാണിത്.


ALSO READ : Tovino Thomas received Golden Visa: മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ​യുഎഇ ​ഗോൾഡൻ വിസ നേടി ടൊവിനോ


ചെന്നൈയിൽ താമസിക്കുമ്പോൾ ഇച്ചാക്ക സ്ഥിരമായി കാറോടിച്ച് പോകും ചിലപ്പോ എന്നെയും വിളിക്കും. പക്ഷെ ഞാൻ പോവാറില്ല. അദ്ദേഹം ഭക്ഷണം ആവശ്യത്തിന് മാത്രമെ കഴിക്കാറുള്ളു. പക്ഷെ ഞാൻ വിട്ടിലെത്തിയാൽ ഭക്ഷണത്തിൽ ഒരു നിഷ്കർഷതയും എന്നോട് അദ്ദേഹം പറഞ്ഞിട്ടില്ല. 40 വർഷം മുൻപുള്ള അതേ മനസ്സോടെയാണ് ഇന്നും അദ്ദേഹം ഉണ്ട്. സ്കൂളിൽ പോവുമ്പോൾ ഒരു ജേഷ്ഠനും കൂടെയുണ്ടായാൽ എന്ന് ഒാർക്കില്ലേ? അത് പോലെയാണ് എനിക്ക് ഇച്ചാക്ക. 


ALSO READ: Mammootty Birthday: മമ്മൂട്ടിയെന്ന് പറഞ്ഞാൽ കൂവുന്ന ഒരു കാലം, 13 സീനുകൾ മാത്രം എഴുതി പോക്കറ്റിലിട്ട് അന്ന് ഡെന്നീസ് ജോസഫും,ജോഷിയും ഡൽഹിക്ക് ഫ്ലൈറ്റ് കയറി


 



കഠിനാദ്വാനം കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. ഞാൻ സൌഹൃദങ്ങളിലൂടെ നടനായ ഒരാളാണ് എനിക്കിപ്പോഴും അദ്ദേഹം അത്ഭുതമാണ്. ചിട്ടയോടെ കുടുംബവും ജീവിതവുമെല്ലാം ഇച്ചാക്ക കെട്ടിപ്പടുത്തു. ഇച്ചാക്കയുടെ നിയോഗം ഒന്ന് മാത്രമാണ് 'നടൻ' 24 ചാനലിന് നൽകിയ കുറിപ്പിലാണ് മോഹൻലാൽ തൻറെ ഒാർമകൾ പങ്കുവെച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക