Tovino Thomas received Golden Visa: മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ​യുഎഇ ​ഗോൾഡൻ വിസ നേടി ടൊവിനോ

മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഈ അം​ഗീകാരം നേടുന്ന മലയാള നടനാണ് ടൊവിനോ തോമസ്.

Written by - Zee Malayalam News Desk | Last Updated : Aug 30, 2021, 05:13 PM IST
  • കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് UAE സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസയാണ് ടൊവിനോ നേടിയത്.
  • മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ഈ അം​ഗീകാരം നേടുന്ന മലയാള നടനാണ് ടൊവിനോ.
  • ഓ​ഗസ്റ്റ് 23നാണ് മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ വെച്ച് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.
  • വിസ ഏറ്റുവാങ്ങുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ താരം പങ്ക് വച്ചിട്ടുണ്ട്.
 Tovino Thomas received Golden Visa: മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം ​യുഎഇ ​ഗോൾഡൻ വിസ നേടി ടൊവിനോ

ദുബായ്: യുഎഇ (UAE) അം​ഗീകാരമായി നൽകുന്ന 10 വർഷത്തെ ഗോൾഡൻ വിസ (Golden Visa) സ്വീകരിച്ച് നടൻ ടൊവിനോ തോമസ് (Tovino Thomas). കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ (UAE Government) അനുവദിക്കുന്ന ഗോള്‍ഡന്‍ വിസയാണ് നടന്‍ ടൊവിനോ തോമസ് ഏറ്റുവാങ്ങിയത്. മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂട്ടിക്കും (Mammootty) മോഹൻലാലിനും (Mohanlal) ശേഷം ഈ അം​ഗീകാരം നേടുന്ന മലയാള നടനാണ് ടൊവിനോ. 

ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബായിലെത്തിയത്. ​യുഎഇ ​ഗോൾഡൻ വിസ ലഭിച്ചതിൽ വളരെ അധികം സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു. ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന ചിത്രം താരം തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകളിലൂടെ പങ്ക് വച്ചിട്ടുണ്ട്. 

Also Read: Golden Visa യൂസഫലിക്കൊപ്പമെത്തി ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹന്‍ലാലും

ഓ​ഗസ്റ്റ് 23നാണ് മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ വെച്ച് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. ​ഗോൾഡൻ വിസ ലഭിച്ച ആദ്യ മലയാള സിനിമാ താരങ്ങളാണ് ഇവർ. അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷോറാഫാ അല്‍ ഹമ്മാദിയില്‍ നിന്നാണ് മലയാളത്തിന്റെ പ്രിയതാരങ്ങള്‍ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോള്‍ഡന്‍ വിസ ലഭിച്ചത്.

Also Read: മമ്മൂട്ടിക്കും മോഹൻലാലിനും ഗോൾഡൻ വിസ നൽകി യുഎഇ

മറ്റ് ചില യുവ താരങ്ങള്‍ക്കും നടിമാര്‍ക്കും വൈകാതെ ഗോള്‍ഡന്‍ വിസ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കലാപ്രതിഭകള്‍ക്ക് ഓഗസ്റ്റ് 30 മുതല്‍ ഗോള്‍ഡന്‍ വീസ അനുവദിക്കുമെന്ന് ദുബൈ കള്‍ച്ചര്‍ ആന്റ് സ്‍പോര്‍ട്സ് അതോറിറ്റി അറിയിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് ഷാരൂഖ്ഖാനും സഞ്ജയ്ദത്തിനും ഗോൾഡൻ വിസ ലഭിച്ചിരുന്നു.

Also Read: യുഎഇയുടെ ആദരം, കേരളത്തിന് അഭിമാനം; ഗോള്‍ഡന്‍ വിസ നേടി മലയാളി ഡോക്ടര്‍

2019 ലാണ് യുഎഇ സർക്കാർ (UAE Government) ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ അവതരിപ്പിച്ചത്. ഗോൾഡൻ വിസ (Golden Visa)  ലഭിക്കുന്നവർക്ക് രാജ്യത്ത് സ്പോൺസർമാരുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും.10 വർഷം ആണ് നിലവിൽ ഗോൾഡൻ വിസയുടെ കാലാവധി. അതിനുശേഷം പുതുക്കുകയും ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News