സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി എന്ന കെ.ആര്‍. സച്ചിദാനന്ദന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും. പ്രിയപ്പെട്ട സച്ചിന് ആദരാഞ്ജലികൾ എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.   


COMMERCIAL BREAK
SCROLL TO CONTINUE READING


അകാലത്തില്‍ അണഞ്ഞ് പോയ പ്രതിഭ എന്നാണ് സച്ചിയെ അനുസ്മരിച്ച്കൊണ്ട് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.



ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സച്ചി, മമ്മൂട്ടിയുമായി ഡബിള്‍സ് എന്ന ചിത്രവും മോഹന്‍ലാലുമായി റണ്‍ ബേബി റണ്‍ എന്നീ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. സച്ചിയുടെ മരണത്തില്‍ മഞ്ജു വാര്യര്‍ പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളും അനുശോചനം അറിയിച്ചിട്ടുണ്ട്. നഷ്ടങ്ങളുടെ വര്‍ഷത്തില്‍ നികത്താനാവാത്ത ഒരു നഷ്ടം കൂടിയെന്നാണ് സച്ചിയെ അനുസ്മരിച്ച് മഞ്ജു ഫേസ് ബുക്കില്‍ കുറിച്ചത്. സച്ചിയുടെ ചിത്രത്തോടൊപ്പം 'പോയി' എന്ന ഒറ്റവാക്ക് മാത്രമാണ് പൃഥ്വി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സച്ചി സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രത്തിലെ നായകന്‍ ഈ ഒരൊറ്റ വാക്ക് കൊണ്ട് തന്നെ തന്റെ വേദന മുഴുവന്‍ പങ്കുവെച്ചു.