Kochi : മലയാളത്തിന്റെ മികച്ച സംവിധായകരിൽ ഒരാളായ കെഎസ് സേതുമാധവന്റെ (KS Sethumadhavan)  വിയോഗത്തിൽ മോഹൻലാലും (Mohanlal) മമ്മൂട്ടിയും (Mammootty) ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹം ചലച്ചിത്ര  ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നുവെന്ന് മോഹൻലാൽ ഫേസ്‌ബുക്കിൽ (Facebook) കുറിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈ കോടമ്പാക്കത്തെ വീട്ടിലായിരുന്നു അന്ത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

മോഹൻലാലിന്റെ കുറിപ്പ്


"മലയാള സിനിമയെ മാറ്റത്തിൻ്റെ പാതയിലൂടെ നയിക്കുകയും, സാഹിത്യത്തെ ഈ കലാരൂപത്തോട് അടുപ്പിക്കുകയും ചെയ്ത അനുഗ്രഹീത ചലച്ചിത്രകാരൻ ശ്രീ കെ.എസ് സേതുമാധവൻ സാറിന് ആദരാഞ്ജലികൾ.  മലയാളം ഉൾപ്പെടെ അഞ്ചുഭാഷകളിൽ തൻ്റെ പ്രതിഭ തെളിയിച്ച അദ്ദേഹം ചലച്ചിത്ര  ലോകത്തെ ഗുരുവും മാർഗ്ഗദർശിയുമായിരുന്നു. സാറിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം."



ALSO READ: K. S. Sethumadhavan | മികച്ച ചിത്രങ്ങൾക്ക് വിട, സംവിധായകൻ കെ.എസ് സേതുമാധവൻ അന്തരിച്ചു


 


മമ്മൂട്ടിയുടെ കുറിപ്പ്


"സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ എന്നും സ്നേഹത്തോടും വാത്സല്യത്തോടും ചേർത്ത് നിർത്തിയ സേതു സാറിന് ആദരാഞ്ജലികൾ"



ALSO READ: Minnal Murali| മിന്നൽ മുരളിക്ക് മുൻപ് കേരളത്തിൽ സൂപ്പർ ഹീറോകളുണ്ടായിരുന്നോ?


മലയാളത്തിലെ സാഹിത്യകൃതികൾ ഏറ്റവുമധികം സിനിമയാക്കിയ സംവിധായകരിൽ ഒരാൾ കൂടിയാണ് കെ.എസ് സേതുമാധവൻ.1961-ൽ പുറത്തിറങ്ങിയ "ജ്ഞാനസുന്ദരി" ആയിരുന്നു അദ്ദേഹത്തിൻറെ ആദ്യ സിനിമ. മുട്ടത്തു വർക്കിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സിനിമയായിരുന്നു ഇത്.


ALSO READ: Minnal Murali | മിന്നൽ മുരളിക്ക് മുമ്പ് അറിയേണ്ട ഒരു കാര്യമുണ്ട്, ബേസിൽ ജോസഫ് യൂണിവേഴ്സ്; എന്താണ് ബേസിലിന്റെ മഞ്ഞപ്ര യൂണിവേഴ്സ്?


മലയാളത്തിനു പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.


ജ്ഞാനസുന്ദരിയിൽ തുടങ്ങി കണ്ണും കരളും,നിത്യകന്യക,കരകാണാക്കടൽ, ഓടയിൽ നിന്ന്,ദാഹം,സ്ഥാനാർത്തി സാറാമ്മ,വാഴ്വേ മായം,അരനാഴിക നേരം,അനുഭവങ്ങൾ പാളിച്ചകൾ,അച്ഛനും ബാപ്പയും,ചട്ടക്കാരി,യക്ഷി, ഓപ്പോൾ,മറുപക്കം,ചട്ടക്കാരി,പണിതീരാത്ത വീട്,അഴകുള്ള സെലീന തുടങ്ങി അറുപതോളം സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.