Kochi : മോഹൻലാലും (Mohanlal) ഷാജികൈലാസും (Shaji Kailas) 12 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന് എലോൺ (ALONE) എന്നാണ് പേര് നൽകിയിരിക്കുന്നത് . ചൊവ്വാഴ്ചയാണ്  ചിത്രത്തിൻറെ വിവരങ്ങൾ പുറത്ത് വിട്ടത്.  അതിനോടൊപ്പം തന്നെ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും (TItle Poster)റിലീസ് ചെയ്തിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 30 -മാത് ചിത്രമെന്ന പ്രത്യേകതയും എലോണിന് ഉണ്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING

റിപോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് മോഹൻലാൽ -ജിത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ട്വൽത് മാനിന്റെ ഷൂട്ടിങ്ങിന് ശേഷം മോഹൻ ലാൽ എലോണിന്റെ ചിത്രീകരണത്തിന് എത്തി കഴിഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെയും, ഷാജി കൈലാസിന്റെയും സാന്നിധ്യത്തിലാണ് മോഹൻലാൽ ചിത്രത്തിൻന്റെ പോസ്റ്റർ പുറത്ത് വിട്ടത്.


ALSO READ: Bhramam OTT Release : പൃഥ്വിരാജിന്റെ ഭ്രമം നാളെ ആമസോൺ പ്രൈമിലെത്തുന്നു; ആകാംഷയോടെ പ്രേക്ഷകർ


ചിത്രത്തിന്റെ തിരക്കഥാ ഒരുക്കിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ചിത്രത്തിൻറെ ടാഗ് ലൈനായി നൽകിയിരിക്കുന്നത് യഥാർത്ഥ നായകൻ എപ്പോഴും തനിച്ചാണ് എന്നാണ്. ഇതൊരു ഏകാംഗ ചിത്രമാണെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ മോഹൻലാൽ മാത്രമായിരിക്കും കഥാപാത്രമായി എത്തുക എന്നാണ് സൂചന. 


ALSO READ: Actress Anusree| അനുശ്രീയുടെ കയ്യൊടിഞ്ഞോ ആരാധകരുടെ ചോദ്യം? തൊട്ട് പിന്നാലെ കുഞ്ചാക്കോ ബോബൻറെ ഗംഭീര കമൻറും


വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസുമായി ഒന്നിക്കുന്നതിന്റെ സന്തോഷം മോഹൻലാൽ പങ്ക് വെച്ചു. ഷാജി കൈലാസിന്റെ നായകന്മാർ വളരെ  ധീരന്മാരും ശക്തന്മാരുമാണെന്ന് മോഹൻലാൽ പറഞ്ഞു . നായകന്മാർ ഇപ്പോഴും ഒറ്റയ്ക്ക് ആയിരിക്കുമെന്നും അത് ഈ ചിത്രത്തിലൂടെ  നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുമെന്നും മോഹൻലാൽ പോസ്റ്റർ പുറത്ത് വിട്ട വേളയിൽ പറഞ്ഞു.


ALSO READ: Annaatthe Movie : SPB പാടിയ ഗാനം, Rajinikanth ചിത്രം അണ്ണാത്തെയുടെ Title Song പുറത്തിറങ്ങി


ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു ,. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും - മോഹൻലാലും ചേർന്ന് അവസാനം പുറത്തിര്ക്കിയ ചിത്രം റെഡ് ചിലിസ് ആയിരുന്നു. അത് 2009 ലാണ് റിലീസ് ചെയ്തത് . ആറാം തമ്പുരാന്‍, നരസിംഹം, നാട്ടുരാജാവ്, താണ്ഡവം, ബാബാ കല്യാണി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്തവരാണ് മോഹൻലാലും - ഷാജി കൈലാസും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.