Actress Anusree| അനുശ്രീയുടെ കയ്യൊടിഞ്ഞോ ആരാധകരുടെ ചോദ്യം? തൊട്ട് പിന്നാലെ കുഞ്ചാക്കോ ബോബൻറെ ഗംഭീര കമൻറും

തൊട്ട് പിന്നാലെ കുഞ്ചാക്കോ ബോബനും ഒരു കമൻറിട്ടു. തറ എന്നായിരുന്നു കമൻറ് 

Written by - Zee Malayalam News Desk | Last Updated : Oct 6, 2021, 12:15 PM IST
  • എന്നാൽ സംഭവം സെറ്റിലെയാണോ അപകടം പറ്റിയതാണോ എന്നുള്ളതിൽ താരം വ്യക്തത വരുത്തിയിട്ടില്ല
  • താര എന്ന ചിത്രത്തിൻറെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമായിരുന്നു അനുശ്രി
  • ചിത്രത്തിൻറെ ഷൂട്ടിങ്ങിപ്പോൾ കൊച്ചിയിൽ നടക്കുകയാണ്.
Actress Anusree| അനുശ്രീയുടെ കയ്യൊടിഞ്ഞോ ആരാധകരുടെ ചോദ്യം? തൊട്ട് പിന്നാലെ കുഞ്ചാക്കോ ബോബൻറെ ഗംഭീര കമൻറും

ഒടിഞ്ഞ കയ്യുമായി നിൽക്കുന്ന ചിത്രമാണ് അനുശ്രീ ഇന്നലെ തൻറെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. അസ്വഭാവികത കണ്ട ഉടനെ കമൻറുമായി നിരവധി പേർ എത്തി. ഹെഡ്ഡിങ്ങ് പൃഥി രാജിനു മാത്രം മനസ്സിലായാൽ മതിയോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. 

തൊട്ട് പിന്നാലെ കുഞ്ചാക്കോ ബോബനും ഒരു കമൻറിട്ടു. തറ എന്നായിരുന്നു കമൻറ്. തറയിൽ വീണതാണോ? എന്നായിരിക്കും ചാക്കോച്ചൻ ഉദ്ദേശിച്ചതെന്ന് ആരാധകർ പിന്നെ തുടങ്ങി. അപ്പോഴാണ് ഫേസ്ബുക്കിലെ ചിത്രത്തിന് മറ്റൊരു കമൻറ്.

ALSO READ ; Actress Lijomol| അവർ ഒന്നിച്ചു, ലിജോമോൾക്ക് മാംഗല്യം വരൻ അരുൺ- വിവാഹ ചിത്രങ്ങൾ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Anusree (@anusree_luv)

നടക്കുമ്പോ തറയിലോട്ടും കൂടി നോക്കിയാർന്നെങ്കി ശോഭ കുഞ്ഞിന് ഇ ഗതി വരില്ലായിരുന്നു എന്ന് പോലും കമൻറുകൾ. എന്നാൽ സംഭവം സെറ്റിലെയാണോ അപകടം പറ്റിയതാണോ എന്നുള്ളതിൽ താരം വ്യക്തത വരുത്തിയിട്ടില്ല. Holding tight....feels right....hand in hand  " THAARA" എന്നായിരുന്നു ചിത്രത്തിൻറെ അടിക്കുറിപ്പ്. 

താര എന്ന ചിത്രത്തിൻറെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമായിരുന്നു അനുശ്രി പങ്കുവെച്ചതെന്നാണ് സൂചന. ചിത്രത്തിൻറെ ഷൂട്ടിങ്ങിപ്പോൾ കൊച്ചിയിൽ നടക്കുകയാണ്. സമീർ മൂവീസിൻറെ ബാനറിൽ പി.എം സമീർ ആണ് ചിത്രം നിർമ്മിക്കുന്നത്. Dheswin Prem ആണ് ചിത്രത്തിൻറെ സംവിധാനം. അൻറോണിയോ മോഷൻ പിക്ചേഴ്സിനൊപ്പം ചേർന്നാണ് സമീർ ചിത്രം നിർമ്മിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമയായിരിക്കും ഇതെന്നാണ് സൂചന. സിതാര എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ : Mohanlal: 'എന്‍ജോയ് എന്‍ജാമി'ക്ക് കഹോണില്‍ താളം പിടിച്ച് ലാലേട്ടൻ; കയ്യടിച്ച് ആരാധകർ

നടൻ ശ്രീനിവാസൻ,വിജിലേഷ്, തമിഴ് താരം ശരവണൻ തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബിബിൻ ബാലകൃഷണനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കൊച്ചി,കോയമ്പത്തൂർ എന്നിവടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കുന്നത്. ചിത്രത്തിൻറെ സംഭാഷണവും ഗാനരചനയും  നിർവ്വഹിക്കുന്നത് ബിനീഷ് പുതുപ്പണം ആണ്. സംഗീതം വിഷ്ണു വി.ദിവാകരൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News