മലയാള താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെ വീണ്ടും തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹൻലാൽ തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നാം തവണയാണ് മോഹൻലാൽ അമ്മയുടെ പ്രസിഡന്റാകുന്നത്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ മോഹന്‍ലാൽ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ താരം തുടരണമെന്ന് മറ്റുള്ളവര്‍ ആവശ്യപ്പെടുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം നടക്കും. സിദ്ദിഖ് , കുക്കു പരമേശ്വരൻ , ഉണ്ണി ശിവപാൽ  എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. അമ്മ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജുപ്പിള്ള, ജയൻ ചേർത്തല എന്നിവരും മത്സരിക്കുന്നുണ്ട്.


Also Read: Thangalaan Movie: 'തങ്കലാനി'ൽ ഈ ഹോളിവുഡ് നടനും; ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു


വിവിധ സ്ഥാനങ്ങളിലേക്ക് 40 ഓളം പേര്‍ നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ടന്നാണ് വിവരം. ജൂണ്‍ 3 മുതലാണ് നോമിനേഷൻ സ്വീകരിക്കാന്‍ ആരംഭിച്ചത്.  ജൂണ്‍ 30 നാണ് അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം. അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് ഇത്രയും നാൾ ഇടവേള ബാബു ആയിരുന്നു ഉണ്ടായിരുന്നത്. 25 വര്‍ഷത്തിന് ശേഷമാണ് അമ്മ ഭാരവാഹിത്വത്തില്‍ നിന്ന് ഇടവേള ബാബു മാറുന്നത്.  



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.