കൊച്ചി : മോഹൻലാലിന്റെ ആറാട്ട് സിനിമയ്ക്കൊപ്പം ട്രൻഡിങ്ങായ ഒരാളാണ് സിനിമയ്ക്ക് റിവ്യൂ നൽകിയ ഒരു ആരാധകൻ. "ലാലേട്ടൻ ആറാടുകയാണ്, ആർറാടികുകയാണ്" എന്ന് ചാനലുകൾക്ക് അഭിപ്രായം അറിയിച്ച യുവാവിന്റെ വാക്കുകൾ ട്രോളുകളിൽ ഇടം പിടിച്ചിരുന്നു. ഹേറ്റ് ക്യാമ്പയിനേഴ്സിനെ കൈയ്യോടെ യുവാവ് പിടികൂടന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെയാണ് ആരാണ് മോഹൻലാലിന്റെ ഈ കടുത്ത ആരധകൻ എന്ന ചോദ്യം ഉയർന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എറണാകുളം സ്വദേശിയായ സന്തോഷ് വർക്കിയാണ് ട്രോളുകളിലും വീഡിയോകളിലുമായി നിറഞ്ഞുനിൽക്കുന്നത്. എഞ്ചിനിയറായ സന്തോഷ് നിലവിൽ ഫിലോസഫിയിൽ പിഎച്ച്ഡി എടുക്കുകയാണ്.


ALSO READ : Aarattu Movie Review : മോഹൻലാലിന്റെ മാത്രം 'ആറാട്ട്'; നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് സിനിമ റിവ്യു


ട്രോളുകളിലും വീഡിയോകളിലും തന്റെ മുഖം വന്നതിൽ സന്തോഷമുണ്ടെങ്കിലും തന്നെ സൈക്കോ മദ്യാപാനി എന്ന് വിളിക്കുന്നതിൽ വിഷമം ഉണ്ടെന്ന് സന്തോഷം യുട്യൂബ് മാധ്യമമായ കൊച്ചു വർത്തമാനത്തിന് നൽകി അഭിമുഖത്തിൽ പറഞ്ഞു. 


തന്റെ നാലാം വയസ് മുതൽ മോഹൻലാലിന്റെ ആരാധകനാണ്. ആ ആരാധന അദ്ദേഹത്തെ കുറിച്ച് പുസ്തകം എഴുതുന്നതിലേക്ക് വരെ നയിച്ചുയെന്നും സന്തോഷ് പറയുന്നു. 


ALSO READ : Aaraattu Movie Reaction | ആറാട്ടിൽ മോഹൻലാലിന്റെ വൺ മാൻ ഷോ, ആരാധകർ കാണാൻ ആ​ഗ്രഹിച്ച ലാലേട്ടൻ


മദ്യപാനം പോലെയുള്ള ഒരു ദുശീലം തനിക്കില്ല മനസ്സിൽ തോന്നിയതാണ് പറഞ്ഞത്. എല്ലാ സിനിമകളും കാണും എന്നാൽ മോഹൻലാലിനോട് പ്രത്യേകം ഇഷ്ടമുണ്ടെന്നു സന്തോഷ് കൂട്ടിച്ചേർത്തു. 


"മോഹൻലാലിന്റെ രാഷ്ട്രീയനിലപാടുകൾ കാരണം അദ്ദേഹത്തിന്റെ സിനികൾക്കെതിരെ ഇപ്പോൾ ഹേറ്റ് ക്യാപെയിനുകൾ നടക്കുന്നണ്ട്. വീഡിയോ കണ്ട് മോഹൻലാലിന്റെ മനേജർ എന്നെ വിളിച്ചിരുന്നു" സന്തോഷ് അഭിമുഖത്തിൽ അറിയിച്ചു.


ALSO READ : ''സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ സന്തോഷം''; ആറാട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് സ്വാസിക


ഇഷ്ടപ്പെടാത്ത സിനിമകൾ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയാറുണ്ട്. മോഹൻലാൽ എന്ന അഭിനേതാവിനെക്കാൾ മോഹൻലാൽ എന്ന താരത്തെയെയാണ് ഇപ്പോൾ കാണുറുള്ളതെന്ന്  സന്തോഷ് അഭിപ്രായപ്പെട്ടു. 


മോഹൻലാലിന് പുറമെ അസിഫ് അലി, പൃഥ്വിരാജ്, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരെയും ഇഷ്ടമാണ്. അതേസമയം പ്രണവിനെ ഇഷ്ടമാണെങ്കിലും അദ്ദേഹത്തിന് അഭിനയത്തിൽ താൽപര്യ കുറുവുണ്ടോ എന്ന കാര്യത്തിൽ സംശയവും സന്തോഷ് പങ്കുവെച്ചു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.