സിനിമ, റിയാലിറ്റി ഷോ തിരക്കുകൾ എല്ലാം മാറ്റിവെച്ച് നടൻ മോഹൻലാൽ ഇപ്പോൾ കുടുംബത്തോടൊപ്പം ജപ്പാനിൽ അവധി ആഘോഷിക്കുകയാണ്. താൻ കുടുംബസമ്മേതം ജപ്പാൻ സന്ദർശിക്കാൻ പോകുകയാണെന്ന് മോഹൻലാൽ നേരത്തെ റിയലിറ്റി ഷോയായ ബിഗ് ബോസിൽ അറിയിച്ചിരുന്നു. ഇപ്പോൾ ഇതാ മോഹൻലാൽ ജപ്പാനിൽ നിന്നുമുള്ള ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം പ്രിയതമ സുചിത്രയുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജപ്പാനിലെ ഔമോരിയിലുള്ള ഹിരോഷിമ പാർക്കിൽ ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഉദ്യാനത്തിലെ ചെറി വസന്തം ആസ്വദിക്കാനണ് ഹിറോഷിമ പാർക്കിലെത്തിയത്. ജപ്പാനിൽ ഇപ്പോൾ ചെറി വസന്തത്തിന് തുടക്കമിട്ടരിക്കുകയാണ്. "ചെറി പൂക്കൾക്ക് താഴെ ജീവിച്ചിരിക്കുന്നത് എന്തൊരു വിചിത്രമാണ്" ജാപ്പനീസ് കവിയായ കൊബയാഷി ഇസയുടെ വരികൾ അടിക്കുറിപ്പ് നൽകികൊണ്ടാണ് മോഹൻലാൽ ഭാര്യ സുചിത്രയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത്.


ALSO READ : Malaikottai Vaaliban : ചരിത്രം കുറിക്കാൻ അവൻ എത്തുന്നു; മലൈക്കോട്ടൈ വാലിബൻ ഫസ്റ്റ് ലുക്ക് പുറത്ത്



ജാപ്പനീസ് ചെറി


സക്കൂറ എന്നാണ് ജാപ്പനീസ് ചെറിയുടെ പേര്. ജപ്പാന് പുറമെ കൊറിയ, ചൈന എന്നിവടങ്ങിൽ സക്കൂറ കാണപ്പെടാറുണ്ട്. മാർച്ചിൽ ആരംഭിക്കുന്ന ചെറി വസന്തം നാല് മാസത്തോളം നീണ്ട് നിൽക്കും. മാർച്ചിൽ മുട്ട് ഇരുന്ന മരങ്ങളിൽ ഏപ്രിൽ മാസത്തിൽ ചെറി പൂക്കൾ വിരിയാൻ തുടങ്ങും. പിങ്ക് നിറത്തിൽ പരവതാനി വിരിച്ച് നിൽക്കുന്ന അനുഭൂതിയാണ് കാണാൻ സാധിക്കുന്നത്.


മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ


മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ എന്ന സിനിയുടെ ചിത്രീകരണത്തിന് ശേഷമാണ് താരം തന്റെ അവധിക്കാലം ആസ്വദിക്കാൻ കുടുംബത്തിനോടൊപ്പം ജപ്പാനിലേക്ക് പോയത്. രാജസ്ഥാനിൽ വെച്ചായിരുന്നു മലൈക്കോട്ടൈ വാലിബാൻ സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം വിഷു ദിനത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.