മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ഇരു കൈകളിൽ വലിയ വടം പിടിച്ച് വലിക്കുന്ന മോഹൻലാലിന്റെ കഥാപാത്രത്തെയാണ് ഫസ്റ്റ് ലുക്കിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ ആരാധകരുടെ ഏറെ നാളെത്തെ കാത്തിരിപ്പാണ് ഇന്ന് വിഷു തലേന്ന് അവസാനിച്ചത്. ആരാധകരിൽ വലിയ ആവേശം കൂടിയാണ് മലൈക്കോട്ടൈ വലിബൻ ഫസ്റ്റ് ലുക്ക് സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിലും താടി നീക്കം ചെയ്യാതെയാണ് മോഹൻലാൽ എത്തുന്നതെന്ന് ഫസ്റ്റ് ലുക്കിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.
"ഇപ്പോൾ കാത്തിരിപ്പിന് ഒരു മുഖമുണ്ട്! മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് സമർപ്പിക്കുന്നു. ഈ സിനിമയ്ക്ക് ജിവൻ നൽകുന്ന ഞങ്ങൾളുടെ യാത്രയെ പ്രോത്സാഹിപ്പിക്കുക" എന്ന് കുറിപ്പ് രേഖപ്പെടുത്തികൊണ്ടാണ് മോഹൻലാൽ മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് ആരാധകർക്കായി സമർപ്പിച്ചിരിക്കുന്നത്.
ALSO READ : Adi Movie Review : സ്വന്തം ഭാര്യയുടെ മുന്നിലിട്ട് 'അടി'ച്ചാൽ എങ്ങനെയിരിക്കും? അടി റിവ്യൂ
അടുത്തിടെയാണ് രാജസ്ഥാനിൽ പുരോഗമിച്ചുകൊണ്ടിരുന്ന മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പൂർത്തിയായത്. ഇനി ചെന്നൈയിൽ വെച്ച് ചിത്രത്തിന്റെ ഏതാനും ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് മലൈക്കോട്ടൈ വാലിബന്റെ അണിയറ പ്രവർത്തകർ.
ചിത്രീകരണത്തെ കുറിച്ച് ലിജോ സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രാജസ്ഥാൻ ഉൾപ്പെടെയുള്ള ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. പ്രയാസമേറിയതും, ദൈർഘ്യമേറിയതുമായ ഷോട്ടുകളാണ് സിനിമയ്ക്കായി വേണ്ടിവന്നത് എന്ന് ലിജോ ജോസ് പറഞ്ഞു. ചിത്രത്തിൽ ഹരിഷ് പേരാടി പ്രധാന വേഷത്തിലെത്തും.
ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. അടുത്തിടെ ഉലകനായകൻ കമൽഹസൻ മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതെല്ലാം അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യുഹങ്ങളാണ് നിലനിൽക്കുന്നത്. കാന്താര നായകൻ റിഷഭ് ഷെട്ടി ലിജോ ജോസ് ചിത്രത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
‘മലൈക്കോട്ടൈ വാലിബന്‍’ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ്. കമ്പനി ആദ്യമായി നിർമിക്കുന്ന സിചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പിആർഒ- പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...