ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം രണ്ടിന്റെ ചിത്രീകരണം തുടങ്ങുന്നു. ഓഗസ്റ്റ് 17ന് തൊടുപുഴയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.  കൊവിഡ് 19 സാഹചര്യത്തില്‍ സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളോടു കൂടിയാകും ചിത്രം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജീത്തു ജോസഫ് തന്നെയാണ് ദൃശ്യം രണ്ടും സംവിധാനം ചെയ്യുന്നത്. 2013ലെ ചിത്രത്തിന്റെ തുടര്‍ച്ചായാകും ഇത്. ക്രൈം ത്രില്ലര്‍ തന്നെയാകും ചിത്രമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണിനു ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കാമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.


Also Read: അച്ഛനാകാനൊരുങ്ങി നോട്ട്ബുക് താരം സ്കന്ദ, ഭാര്യയുമൊത്തുള്ള ബേബി ഷവർ ചിത്രങ്ങൾ വൈറൽ


പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ എതിർത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാൻ പോകുന്നത്. 2013 ഡിസംബറിൽ റിലീസ് ചെയ്ത പടം വൻ ഹിറ്റായിരുന്നു. മലയാളത്തില്‍ കോടി ക്ലബില്‍ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ദൃശ്യം, നാല് ഇന്ത്യൻ ഭാഷകളിലും രണ്ട് വിദേശ ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.


കമല്‍ഹാസനും അജയ്‌ദേവ്ഗണുമൊക്കെ ഓരോ ഭാഷകളില്‍ നായകരായി അഭിനയിച്ചു. കന്നഡയിലേക്ക് ദൃശ്യ എന്ന പേരില്‍ ആയിരുന്നു ചിത്രം റീമേക്ക് ആയി എത്തിയത്. പി വാസുവായിരുന്നു സംവിധാനം ചെയ്‍തത്. വി രവിചന്ദ്രൻ നായകനായപ്പോള്‍ നവ്യ നായര്‍ നായികയായി. ആശാ ശരത് കന്നഡയിലും അഭിനയിച്ചു.