Kochi : ജീത്തു ജോസഫ് - മോഹന്‍ലാല്‍ (Jeethu Joseph - Mohanlal) കൂട്ടുകെട്ടിലെ പുതിയ ത്രില്ലർ ചിത്രം ട്വൽത് മാന്റെ (Twelfth Man) ചിത്രീകരണം ഇടുക്കിയിൽ  ഇന്ന് ആരംഭിച്ചു. സിനിമയുടെ ചിത്രീകരണം 25 ദിവസത്തിൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ചിത്രത്തിൽ ആകെ 14 അഭിനേതാക്കള്‍ മാത്രമാണ് ഉള്ളത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയ്ക്ക് ശേഷം മോഹൻലാൽ  എത്തുന്ന ചിത്രമാണ് ട്വൽത് മാൻ.



COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ദിവസത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്ന സംവിധായകൻ ജിത്തു ജോസഫ് മുമ്ബ് തന്നെ പറഞ്ഞിരുന്നു.  ട്വൽത് മാൻ അൺവീലിങ് ദി ഷാഡോസ് എന്നാണ് ചിത്രത്തിന്റെ പൂർണമായ പേര്.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ജൂലൈ 5 ന് പുറത്ത് വിട്ടിരുന്നു.


ALSO READ: Drushyam 3 വൈകും, ആരാധകര്‍ക്കായി ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മറ്റൊരു Mystery Thriller വരുന്നു


അദിതി രവി, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, അനുശ്രീ, ശിവദ, സൈജു കുറുപ്പ്, ലിയോണ ലിഷോയ്,  അനു മോഹന്‍ എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നവാഗത തിരക്കഥകൃത്തായ കെ കൃഷ്ണൻകുമാരൻ ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇടുക്കിയിലാണ് ചിത്രത്തിൻറെ ചിത്രീകരണം പുരോഗമിക്കുന്നത്.


ALSO READ: 12th Man : മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് പേരിട്ടു, ട്വൽത് മാൻ


മഞ്ഞ് മൂടിയ താഴ്വാരത്ത് ഉള്ള ഒരു നിഘൂഢമായ വീട്ടിലേക്ക് ഒരാൾ നടന്ന് കയറുന്ന ദൃശ്യമാണ് ചിത്രത്തിന്റെ പോസ്റ്ററിൽ ഒരുക്കിയിട്ടുള്ളത്. വീടിന്റെ ഉള്ളിൽ 11 നിഴലുകൾ വ്യക്തമാണ്. അതിലേക്ക് പന്ത്രണ്ടാമനായി ചെല്ലുന്ന ആളുടെ ദൃശ്യമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിൻറെ പേരിന്  സാമനമാകും വിധമാണ് പോസ്റ്ററിന് രൂപം നൽകിയിരുന്നത്.


ALSO READ: Aarattu Movie : പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേ ഒരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത് ; കട്ടയ്ക്ക് കൂടെയുണ്ടെന്ന് Mohanlal ന്റെ നെയ്യാറ്റിൻകര ഗോപൻ


ഒരു മിസ്റ്റ്റി ത്രില്ലറാണ് ഒരുക്കുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് ദി ക്യൂ എന്ന് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലറയിച്ചിരികുന്നു. സിനിമയുടെ ചിത്രീകരണം ഒടിടിക്ക് വേണ്ടിയാണ് തിയറ്റ‍ റിലീസുകൾക്ക് വേണ്ടിയാണോ എന്ന് ഇതുവരെ അണിയറ പ്രവ‍ത്തക‍ർ വ്യക്തമാക്കിട്ടില്ല..


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക