Drushyam 3 വൈകും, ആരാധകര്‍ക്കായി ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മറ്റൊരു Mystery Thriller വരുന്നു

ദൃശ്യം, ദൃശ്യം 2 നല്‍കിയ  വമ്പന്‍ വിജയത്തിനുശേഷം  ദൃശ്യം 3 യ്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത...!  ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ത്രില്ലറുമായെത്തുന്നു...!!  

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 10:00 PM IST
  • ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ത്രില്ലറുമായെത്തുന്നു
  • മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയിലാണ് ജീത്തു ജോസഫ് ഈ ചിത്രമൊരുക്കുന്നത്. ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
  • സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Drushyam 3 വൈകും, ആരാധകര്‍ക്കായി   ജീത്തു  ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍  മറ്റൊരു  Mystery Thriller വരുന്നു

Kochi: ദൃശ്യം, ദൃശ്യം 2 നല്‍കിയ  വമ്പന്‍ വിജയത്തിനുശേഷം  ദൃശ്യം 3 യ്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത...!  ജീത്തു ജോസഫ് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ത്രില്ലറുമായെത്തുന്നു...!!  

മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയിലാണ് ജീത്തു ജോസഫ്  (Mohanlal and Jeethu Joseph team) ഈ ചിത്രമൊരുക്കുന്നത്.  ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ സിനിമയുടെ ഷൂട്ടിംഗ്  ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

കോവിഡ് നിയന്ത്രണങ്ങളിൽ അയവ്‌ വന്നാലുടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു സൂചനകള്‍.  എന്നാല്‍,  പൃഥ്വിരാജിന്‍റെ ബ്രോ ഡാഡിയ്ക്ക്  (Bro Daddy)മുന്‍പായി  ഈ പുതിയ ചിത്രം പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സിനിമയുടെ ചിത്രീകരണമെന്നും സിനിമ റിലീസ് സംബന്ധിച്ച കാര്യങ്ങളില്‍  തീരുമാനമായിട്ടില്ല എന്നും  ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം,  ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ്‌ ബജറ്റ്  ചിത്രം റാമിന്‍റെ  ചിത്രീകരണം കോവിഡ് വ്യാപനത്തെ തുടർന്ന് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സിനിമയുടെ ലണ്ടൻ ഷെഡ്യൂൾ ഇതുവരെ പൂർത്തിയായിട്ടില്ല.  സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ സിനിമയുടെ ഷൂട്ടി൦ഗ് പുനരാരംഭിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 

Also Read: Malik Release Date : Fahadh Fassil നായകനായി എത്തുന്ന മാലിക്കിന്റെ OTT റിലീസ് തിയതി പ്രഖ്യാപിച്ചു, ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് റിലീസ്

കോവിഡ് വ്യാപനത്തെ തുടർന്ന് മോഹൻലാലിന്‍റെ  ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ  ഷൂട്ടി൦ഗ്  താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. 

Also Read: Hungama 2 Trailer: മിന്നാരത്തിന്റെ റീമേക്ക്; ഹംഗാമ 2 ട്രെയിലർ പുറത്തിറങ്ങി

മികച്ച വിജയം  നേടിയ ചിത്രങ്ങളായിരുന്നു  ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന  ദൃശ്യവും ദൃശ്യം 2വും. വന്‍ ഹിറ്റായ ദൃശ്യം തീയറ്ററിൽ റിലീസ് ചെയ്തപ്പോൾ ആമസോൺ പ്രൈമിലായിലായിരുന്നു ദൃശ്യം 2 റിലീസ് ചെയ്തത്.

പ്രമുഖ സിനിമ വെബ്സൈറ്റായ ഐഎംഡിബിയിൽ ലോകത്തിലെ തന്നെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിൽ ദൃശ്യം 2 ഇടം നേടിയിരുന്നു.  ദൃശ്യം 2  ഹിന്ദി, തെലുങ്ക്  ഭാഷകളില്‍  റീമേക്ക്  ചെയ്യുന്നുണ്ട് .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News