Malaikottai Vaaliban: `മലൈക്കോട്ടൈ വാലിബനെ` കാത്ത് ആരാധകർ; പുത്തൻ അപ്‌ഡേറ്റ് എത്തി
Malaikottai Vaaliba latest updates: മലൈക്കോട്ടൈ വാലിബനിൽ മോഹൻലാല്‍ ഇരട്ടവേഷത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു.
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയാണ് മലൈക്കോട്ടൈ വാലിബനെ സ്‌പെഷ്യലാക്കുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാം വൈറലായിരുന്നു.
ഇപ്പോള്‍ ഇതാ മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. മലൈക്കോട്ടൈ വാലിബന്റെ ഒടിടി റൈറ്റ്‌സ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് ഏഷ്യാനെറ്റ് സ്വന്തമാക്കിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നേടിയത് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ ആണെന്നും അദ്ദേഹം അറിയിച്ചു. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളിലെത്തുക.
ALSO READ: 'പളുങ്ക്'ന്റെ 17 വർഷങ്ങൾ ! സന്തോഷം പങ്കുവെച്ച് സംവിധായകൻ ബ്ലെസി
സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് മലൈക്കോട്ടൈ വാലിബനില്‍ അണിനിരക്കുന്നത്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്റ് മേരി ക്രിയേറ്റീവാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആറ് മാസത്തോളം രാജസ്ഥാനില്‍ വെച്ചാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്. ബാക്കി ഭാഗങ്ങള്‍ ചെന്നൈയില്‍ വെച്ചായിരുന്നു ഷൂട്ടിങ്. ചിത്രത്തില്‍ മോഹൻലാല്‍ ഇരട്ടവേഷത്തില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.