Palunku Movie:'പളുങ്ക്'ന്റെ 17 വർഷങ്ങൾ ! സന്തോഷം പങ്കുവെച്ച് സംവിധായകൻ ബ്ലെസി

17 years of Palunku Movie: 2006 ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 22, 2023, 07:00 PM IST
  • ചിത്രത്തിൽ മോനച്ചനായി മമ്മൂട്ടി എത്തി.
  • ലക്ഷ്മി ശർമ്മ, നസ്രിയ, നിവേദിത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തി.
  • മോഹൻ സിത്താരയാണ് ചിത്രത്തിന് സംഗീതം പകർന്നത്.
Palunku Movie:'പളുങ്ക്'ന്റെ 17 വർഷങ്ങൾ ! സന്തോഷം പങ്കുവെച്ച് സംവിധായകൻ ബ്ലെസി

ചില മനുഷ്യർ പളുങ്ക് പോലെ നേർത്തതും മൃദുലവുമാണ്. അത്തരമൊരു വിശാലവും സ്നേഹസമ്പന്നവുമായ ഹൃദയത്തിന്റെ ഉടമയാണ് 'മോനിച്ചൻ'. മമ്മൂട്ടി മോനിച്ചനായെത്തിയ 'പളുങ്ക്' റിലീസ് ചെയ്തിട്ട് ഇന്നേക്ക് 17 വർഷം തികയുന്നു. 2006 ഡിസംബർ 22ന് പുറത്തിറങ്ങിയ ഈ ചിത്രം ഒരുപിടി മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച ബ്ലെസിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു മലയോര ഗ്രാമത്തിൽ താമസിക്കുന്ന മോനിച്ചന്റെയും കുടുംബത്തിന്റെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന 'പളുങ്ക്' സമകാലിക പ്രസക്തമായ വിഷയമാണ് സംവദിക്കുന്നത്. 

"'പളുങ്ക് പുറത്തിറങ്ങി 17 വർഷം തികയുമ്പോൾ, ഞങ്ങളുടെ ആത്മാവിനെ നടുക്കിയ കഥ ഞങ്ങൾ വീണ്ടും സന്ദർശിക്കുന്നു. വേദനയിലേക്ക് നയിക്കുന്ന അമിതമായ അഭിലാഷത്തിന്റെ റിയലിസ്റ്റിക് ചിത്രീകരണം, ശാരീരിക പീഡനങ്ങളുടെ നിർഭാഗ്യകരമായ സംഭവങ്ങളുമായി സമൂഹം ഇപ്പോഴും പിടിമുറുക്കുന്നതിനാൽ സിനിമയുടെ പ്രമേയം പ്രസക്തമായി തുടരുന്നു", പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ 'പളുങ്ക്' 17 വർഷങ്ങൾ പിന്നിടുന്ന അവസരത്തിൽ സംവിധായകൻ തന്റെ ട്വിറ്ററിൽ പങ്കുവെച്ച വാക്കുകളാണിത്. 

ALSO READ: പറയുന്നതൊക്കെ നേരാണോ? ആദ്യ ദിനം നേര് നേടിയത് എത്ര?

മമ്മൂട്ടി നായകവേഷം അണിഞ്ഞ 'പളുങ്ക്'ലെ സൂസമ്മയെ അവതരിപ്പിച്ചത് ലക്ഷ്മി ശർമ്മയാണ്. ​ഗീതുവിനെയും നീതുവിനെയും നസ്റിയ നസ്റീമും നിവേദിതയും നൈർമല്യത്തോടെ കൈകാര്യം ചെയ്തു. സോമൻ പിള്ളയായെത്തിയ ജഗതി ശ്രീകുമാറും ടീച്ചറായെത്തിയ നെടുമുടി വേണുവും അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്. സന്തോഷ് തുണ്ടിയിൽ ഛായാ​ഗ്രഹണവും രാജാ മുഹമ്മദ് ചിത്രസംയോജനവും നിർവഹിച്ച ചിത്രത്തിലെ ​ഗാനങ്ങൾക്ക് മോഹൻ സിത്താരയാണ് സം​ഗീതം പകർന്നത്. മൂവാറ്റുപുഴയിലെയും തൊടുപുഴയിലെയും വിവിധ ലൊക്കേഷനുകളിലായ് ചിത്രീകരിച്ച ഈ ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിലും ദേശീയ അവാർഡ് നോമിനേഷനിലും മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News