മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ തന്നെ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകരുമെന്നാണ് പ്രതീക്ഷ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുവരെ കാണാത്ത ലുക്കിലാണ് മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. മോഹന്‍ലാലിന്റെ ലോക്കേഷന്‍ സ്റ്റില്ലുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട ഒരു വമ്പന്‍ അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ഉടന്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. ഡിസംബര്‍ 6ന് വൈകുന്നേരം 5 മണിയ്ക്ക് ടീസര്‍ എത്തുമെന്നാണ് സൂചന. നേരത്തെ, ഡിസംബര്‍ 2ന് ടീസര്‍ പുറത്തുവരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 


ALSO READ: 26 ഓസ്കര്‍ എന്‍ട്രികള്‍ രാജ്യാന്തര ചലച്ചിത്ര മേളയിൽ


സമീപകാലത്ത് തിരിച്ചടികള്‍ നേരിടുന്ന മോഹന്‍ലാല്‍ ചിത്രങ്ങളാണ് കാണാനായത്. അതിനാല്‍ തന്നെ മോഹന്‍ലാലിന്റെ വമ്പന്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 
സോണാലി കുല്‍ക്കര്‍ണി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, ഹരീഷ് പേരടി, കഥ നന്ദി, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.