മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിൻറെ ഷൂട്ടിങ് അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കും. ജനുവരി 10 ന് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയിച്ചത്. മോഹൻലാൽ  തന്നെയാണ് റേഡിയോ സുനോയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ഈക്കാര്യം അറിയിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം റാമിന്റെ  ഷൂട്ടിങ് പൂർത്തിയാക്കിയതിന് ശേഷം മോഹൻലാൽ പുതിയ ചിത്രത്തിൻറെ ഷൂട്ടിങിന് എത്തുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൻറെ പ്രഖ്യാപന സമയം മുതൽ തന്നെ ചിത്രം പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ പേരെ ഏത് തരത്തിലുള്ള സിനിമയാണോ ഒരുങ്ങുന്നത് എന്നുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടില്ല. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ് സെഞ്ചുറി ഫിലിംസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ലിജോ ജോസ് പെല്ലിശേരിയും മോഹൻലാലും തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക്  അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം ചിത്രം പ്രഖ്യാപിച്ചത്. ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


ALSO READ: അണിയറയിൽ ഒരുങ്ങുന്നത് മാസോ അതോ ക്ലാസോ? മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു


ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹൻലാൽ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥരീകരിക്കാത്ത റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ട്. ചെമ്പോത്ത് സൈമൺ എന്നായിരിക്കും മോഹൻലാൽ അവതരിപ്പിക്കുന്ന സിനിമയുടെ പേരെന്നും ആ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.


ഏറ്റവും അവസാനമായി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നൻപകൽ നേരത്ത് മയക്കം എന്ന സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയത്. മമ്മൂട്ടി ലിജോ ചിത്രം ഐഎഫ്എഫ്കെ 2023 പതിപ്പിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ട് ചിത്രമായ മോൺസ്റ്ററാണ് മോഹൻലാലിന്റെ ഏറ്റവും അവസാനമായി തിയറ്ററുകളിൽ എത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.


മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം റാമിന്റെ ഷൂട്ടിങ് അതിന്റെ അവസാന ഘട്ടങ്ങളിലാണ്. മൊറോക്കോയിലാണ് ചിത്രത്തിൻറെ ഷൂട്ടിങ് നിലവിൽ പുരോഗമിക്കുന്നത്. ആകെ 40 ദിവസമാണ് മൊറോക്കോയിൽ ചിത്രത്തിൻറെ ഷൂട്ടിങ് ഉള്ളത്. അതിന് ശേഷം 5 ദിവസം ട്യുണീഷ്യയിലും ചിത്രത്തിൻറെ ഷൂട്ടിങ് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോവിഡ് രോഗബാധയെ തുടർന്ന്   നിന്ന് പോയ ചിത്രത്തിൻറെ ഷൂട്ടിങാണ് ഇപ്പോൾ പുരോഗമിക്കുന്നത്. 40 ദിവസങ്ങളാണ് ചിത്രം ലണ്ടനിൽ ഷൂട്ട് ചെയ്തത്.


ചിത്രത്തിൽ  മോഹൻലാൽ റോ ഏജന്റായി ആണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ റാം മോഹൻ ഐപിഎസ് എന്ന റോ ഏജന്റായി മോഹൻലാൽ എത്തുമെന്ന് ഇ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്താകമാനം ആറ് സ്ഥലങ്ങളിലായി നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. എന്നാൽ ചിത്രത്തിൽ റോ ഏജന്റായി ആണ് മോഹൻലാൽ എത്തുന്നത് എന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഇനിയും ഉണ്ടായിട്ടില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.