കൊച്ചി : പുറത്ത് വന്ന വാർത്തകളും അഭ്യൂഹങ്ങളും ശരിവച്ചുകൊണ്ട് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന് ഔദ്യോഗിക പ്രഖ്യാപനം. മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള തന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയ പേജിലൂടെ പ്രഖ്യാപിച്ചത്. ആദ്യമായിട്ടാണ് ലിജോയുടെ ചിത്രത്തിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ പേരെ ഏത് തരത്തിലുള്ള സിനിമയാണോ ഒരുങ്ങുന്നത് എന്നുള്ള മറ്റ് വിവരങ്ങൾ പുറത്ത് വിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

"എന്റെ അടുത്ത പ്രോജക്റ്റ് ഇന്ത്യൻ സിനിമയിലെ ഏറ്റവും കഴിവുറ്റതായ സംവിധായകരിൽ ഒരാളുടെ കൂടെയാണെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട് - ലിജോ ജോസ് പെല്ലിശ്ശേരി. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ് സെഞ്ചുറി ഫിലിംസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്" മോഹൻലാൽ തന്റെ സമൂഹമാധ്യമ പേജുകളിൽ കുറിച്ചു. 


ALSO READ : FIFA World Cup 2022 : ഫിഫ ലോകകപ്പ് ആവേശകരമാക്കാൻ മോഹൻലാലിന്റെ ആൽബമെത്തുന്നു



ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരുടെ വിവരങ്ങൾവ പുറത്ത് വിട്ടില്ല. മോഹൻലാലിന്റെ നിലവിൽ പുരോഗമിക്കുന്ന ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണത്തിന് ശേഷമാകും മോഹൻലാൽ ലിജോയുടെ സിനിമയ്ക്ക് ഡേറ്റ് നൽകുക. 2023 ഓടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 


ചിത്രം പീരിയോഡിക് ഡ്രാമയാണെന്നും മോഹൻലാൽ ഒരു ഗുസ്തിതാരമായിയെത്തുമെന്നുള്ള സ്ഥരീകരിക്കാത്ത റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ നിലനിൽക്കുന്നുണ്ട്. ചെമ്പോത്ത് സൈമൺ എന്നായിരിക്കും മോഹൻലാൽ അവതരിപ്പിക്കുന്ന സിനിമയുടെ പേരെന്നും ആ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.


ഏറ്റവും അവസാനമായി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നൻപകൽ നേരത്ത് മയക്കം എന്ന സിനിമയാണ് ലിജോ ഒരുക്കിയത്. മമ്മൂട്ടി ലിജോ ചിത്രം ഐഎഫ്എഫ്കെ 2023 പതിപ്പിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കുകയും ചെയ്തു. പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ട് ചിത്രമായ മോൺസ്റ്ററാണ് മോഹൻലാലിന്റെ ഏറ്റവും അവസാനമായി തിയറ്ററുകളിൽ എത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.