മലയാള സിനിമാ പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരുമെല്ലാം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന ഹൈപ്പോടെയാണ് വാലിബന്‍ എത്തുന്നത്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിലീസിന് വെറും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വാലിബനുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അടുത്തിടെ മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങള്‍ പുറത്തുവന്നിരുന്നു. അതില്‍ ഒരു അഭിമുഖത്തിലെ മോഹന്‍ലാലിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കന്നഡ താരമായ ഡാനിഷ് സേഠ് ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചാണ് മോഹന്‍ലാല്‍ സംസാരിച്ചത്. 


ALSO READ: ശ്രീനാഥ്‌ ഭാസി, അനൂപ് മേനോൻ ചിത്രം 'എൽ എൽ ബി'; ട്രെയിലർ എത്തി


ഹൈന അഥവാ കഴുതപ്പുലിയുടെ റഫറന്‍സാണ് ഡാനിഷ് സേഠിന്റെ കഥാപാത്രത്തിനായി ലിജോ ഉപയോഗിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തില്‍ ഒരു റഫറന്‍സ് ഉപയോഗിച്ചിരിക്കുന്നത്. അതിനൊരു കാരണവുമുണ്ട്. കര്‍ക്കശ സ്വഭാവക്കാരനായ ഒരു മൃഗമാണ് കഴുതപ്പുലിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത് ഒരു ഇരയെ നോട്ടമിട്ടാല്‍ പിന്നെ എന്ത് സംഭവിച്ചാലും ഹൈന അതില്‍ നിന്ന് പിന്തിരിയില്ല. ഡാനിഷ് സേഠിന്റെ കഥാപാത്രവും അത്തരത്തില്‍ ഒരു സ്വഭാവമുള്ളതാണെന്നും സിനിമ കാണുമ്പോള്‍ അത് മനസിലാകുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 


സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെഠ്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 


നൂറ്റിമുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്  റോണക്‌സ് സേവ്യറാണ്.പി ആര്‍ ഓ പ്രതീഷ് ശേഖര്‍. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.