Lockdown ൽ ജൈവ കൃഷിയുമായി Mohanlal; വീഡിയോ ഏറ്റെടുത്ത് ആരാധകർ
ജൈവ കൃഷി ശീലമാക്കുക എന്ന സന്ദേശത്തോടെയാണ് മോഹൻലാൽ എത്തിയിരിക്കുന്നത്.
Kochi: കോവിഡ് തരംഗം വീടിനും രൂക്ഷമായി കേരളത്തിൽ വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ (Lockdown) വന്നിരിക്കുന്ന സാഹചര്യത്തിൽ തന്റെ കൃഷിയുടെ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. ജൈവ പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തിയെടുക്കുകയാണ് മോഹൻലാൽ. ജൈവ കൃഷി ശീലമാക്കുക എന്ന സന്ദേശത്തോടെയാണ് മോഹൻലാൽ എത്തിയിരിക്കുന്നത്.
വീഡിയോയിൽ മോഹൻലാലിൻറെ (Mohanlal) എറണാകുളത്തെ വീട്ടിലെ ചെറിയ സ്ഥലത്ത് ഒരുക്കിയിരിക്കുന്ന കൃഷിസ്ഥലമാണ് കാണിച്ചിരിക്കുന്നത്. അദ്ദേഹം വീട്ടിലുള്ള സമയങ്ങളിൽ ഒക്കെയും ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വീട്ടിലെ ആ ചെറിയ കൃഷിയിടത്തിൽ തന്നെ വീട്ടിലേക്ക് വേണ്ട എല്ലാ വിധ പച്ചക്കറികളും വളർത്തിയെടുത്തിട്ടുണ്ട്.
പാവയ്ക്ക, വഴുതനങ്ങ, മുളക്, തക്കാളി, ചുരയ്ക്ക, പയർ, ചോളം തുടങ്ങി നിരവധി പച്ചക്കറികളാണ് വളർത്തിയെടുത്തിരിക്കുന്നത്. മാത്രമല്ല തയ്യാറായാൽ എല്ലാവര്ക്കും ചെയ്യാവുന്ന കാര്യമാണ് ഇതെന്നും സ്ഥലമില്ലെങ്കിൽ ടെറസുകളിൽ പോലും കൃഷി ചെയ്യാമെന്നും അദ്ദേഹം പറയുന്നുണ്ട്. പച്ചക്കറികളിൽ (Vegetables) കീടനാശിനികൾ ഒരുപാട് ഉപയോഗിക്കുന്ന ഈ അവസരത്തിൽ ജൈവ പച്ചക്കറികൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.. ആരോഗ്യം സംരക്ഷിക്കാനും ജൈവ പച്ചക്കറികൾ സഹായിക്കും.
ഈ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം ആയിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ദൃശ്യം 2 (Drishyam 2) സിനിമയ്ക്ക് വേണ്ടിയുള്ള മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷൻ വിഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രത്യേക സ്ഥാനം പിടിച്ചടക്കിയിട്ടുണ്ട്.
ഫിറ്റ്‌നെസ് ട്രെയിനറായ ഡോ. ജെയ്സന്റെ നേതൃത്വത്തിലായിരുന്നു ദൃശ്യം 2 സിനിമയ്ക്ക് വേണ്ടിയുള്ള മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷൻ. ഫിറ്റ്‌നെസ് ട്രെയിനറായ ജെയ്സൻ തന്നെയാണ് മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചത്. OTT റിലീസായി എത്തിയ ദൃശ്യം 2 വൻ ജനപ്രീതി പിടിച്ച് പറ്റിയ ചിത്രമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...