മലയാളത്തിന്റെ പ്രിയതാരങ്ങളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.  മോഹൻലാലിനൊപ്പം പൃഥിരാജും ദുൽഖർ സൽമാനും നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യൽ മീഡിയയിലെ ഒട്ടുമിക്ക ഫാൻസ് പേജുകളിലും ഈ ചിത്രം വൈറലാകുകയാണ്.  ചിത്രത്തെ രണ്ടുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.  ചിത്രം ദുൽഖറും പങ്കുവെച്ചിട്ടുണ്ട്.  ചിത്രം കണ്ട ആർധകർ മമ്മൂക്ക എവിടെയെന്നും ചോദിച്ചിട്ടുണ്ട്.   


Also read: PPF അക്കൗണ്ട് ആക്ടീവ് അല്ലെ? ടെൻഷൻ അടിക്കണ്ട വഴിയുണ്ട്.
 


 



 


അതുപോലെതന്നെ പൃഥ്വിയുടെ ഭാര്യ സുപ്രിയയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.  ക്യാപ്ഷന്റെ ആവശ്യമേയില്ല എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.   അക്കാര്യത്തിൽ ആരാധകർക്കും സംശയമില്ല.  എന്നാലും എന്താണ് ഇവർ ഒരുമിക്കാനുള്ള കാരണം എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.


Also read: പ്രമേയം പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാന്‍ കലാപം സൃഷ്ടിക്കുന്നു: കോടിയേരി 


ഏതെങ്കിലും സിനിമയ്ക്ക് വേണ്ടിയാണോ അതോ വെറുതെയുള്ള കൂടിക്കാഴ്ചയാണോ ഇതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.  എന്നാൽ ഇതോടൊപ്പം വൈറലാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.  കൊച്ചിയിലെത്തിയ ലാലേട്ടനെ പൃഥ്വിയും ദുൽഖറും ഷൂട്ട് സ്ഥലത്തെത്തി കണ്ടപ്പോൾ പകർത്തിയ ചിത്രമാണിതെന്നാണ് റിപ്പോർട്ട്.