ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടുള്ള ഒരു പുതുവത്സരാശംസ ആയിരുന്നു ഇത്തവണ മോഹൻലാലിന്റേത്. ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടുകൊണ്ടാണ് മോഹൻലാൽ ആരാധകരെ ഞെട്ടിച്ചത്. മോഹൻലാലിന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ​ഗെറ്റപ്പിലാണ് ലാലിനെ ഫസ്റ്റ് ലുക്കിൽ കാണാൻ സാധിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING


 


മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ബറോസ്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് താരം ചിത്രത്തില്‍. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്റെ ചിത്രം പകര്‍ത്തിയത്. ടൈറ്റിൽ റോളിലാണ് മോഹൻലാൽ എത്തുന്നത്.


Also Read: Barroz Movie | നിധി കാക്കുന്ന ഭൂതം; ബറോസിന്റെ ക്യാരക്ടർ സ്കെച്ച് പങ്കുവച്ച് മോഹൻലാൽ


വാസ്കോ ഡ ​ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. ബറോസിനെ ഇതിവൃത്തമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ​ഗോവയിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം. ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.


വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് ഈ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. 


അതേ സമയം മോഹൻലാൽ സംവിധായകനാകുന്ന ഫാന്റസി ചിത്രം ബറോസിൽ (Barroz) നിന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) പിന്മാറി. ചിത്രീകരണം മാറ്റിവെച്ചതിനെ തുടർന്നുണ്ടായ ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് പിന്മാറ്റമെന്നാണ് വിവരം.


Also Read: Barroz | ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി മോഹൻലാൽ; ബാറോസിന്റെ പ്രൊമോ ടീസർ പുറത്ത് വിട്ടു


കോവിഡ് സാഹചര്യങ്ങളെ തുടർ‌ന്ന് ബറോസിന്റെ ചിത്രീകരണം ഈ വർഷം ഇടയ്ക്ക് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുൻപാണ് ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. അതിനുശേഷം ഡിസംബർ 26 നാണ് ചിത്രീകരണം പുനരാരംഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.