മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിലെ ക്യാരക്ടർ സ്കെച്ച് പുറത്ത് വിട്ടു. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ക്യാരക്ടർ സ്കെച്ച് പങ്കുവച്ചത്. കോവിഡ് രണ്ടാംതരം​ഗത്തെ തുടർന്ന് നിർത്തിവച്ച ചിത്രീകരണം ഞായറാഴ്ച പുനരാരംഭിക്കുമെന്നും മോഹൻലാൽ ഫേസ്ബുക്കിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാസ്കോ ഡ ​ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. ബറോസിനെ ഇതിവൃത്തമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ​ഗോവയിലാണ് പ്രധാനമായും സിനിമയുടെ ചിത്രീകരണം. ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.



മോഹൻലാലാണ് ബറോസിനെ അവതരിപ്പിക്കുന്നത്. നടൻ പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാ​ഗ്രഹണം നിർവ്വഹിക്കുന്നത്. ലിഡിയൻ നാദസ്വരമാണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.