Drishyam Movie : ദൃശ്യം കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നു; ജോർജുകുട്ടിയായി എത്തുക പാരസൈറ്റിലെ നായകൻ
Drishyam Korean Remake : പനോരമ സ്റ്റുഡിയോസും കൊറിയാൻ സിനിമ നിർമാണ കമ്പനിയുമായി ആന്തോളജി സ്റ്റുഡിയോസും ചേർന്നാണ് ചിത്രം കൊറിയൻ ഭാഷയിൽ നിർമിക്കുന്നത്
മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് മോഹലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകൾക്ക് പുറമെ ചൈനീസ്, സിംഹള ഭാഷകളിലും മോഹൻലാലിന്റെ ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ മറ്റൊരു വിദേശ ഭാഷയിലേക്കും റീമേക്ക് ചെയ്യാപ്പാടാൻ ഒരുങ്ങുകയാണ് ദൃശ്യം. കൊറിയൻ ഭാഷയിലേക്ക് മലയാള ചിത്രം റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുകയാണെന്ന് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നു. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ ചിത്രം കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത്.
ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളും കൊറിയാൻ ഭാഷയിൽ റീമേക്ക് ചെയ്യപ്പെടും. ഔദ്യോഗിക പ്രഖ്യാപനം 76-ാമത് കാൻ ചലച്ചിത്രോത്സവ വേദിയിൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിട്ടുള്ള പനോരമ സ്റ്റുഡിയോസും കൊറിയാൻ സിനിമ നിർമാതാക്കളുമായ ആന്തോളജി സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിന് പുറമെയുള്ള മറ്റ് ഭാഷകളുടെ അവകാശം നേടിയിരിക്കുന്നത് പനോരമ സ്റ്റുഡിയോസാണ്.
ALSO READ : NP 42 Movie: നിവിൻ പോളി ചിത്രം 'എൻപി 42' ചിത്രീകരണം പൂർത്തിയായി; ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും
ഓസ്കാർ ചിത്രം പാരസൈറ്റിലെ നായകമായ സോങ് കാങ് ഹോയാകും ദൃശ്യത്തിന്റെ കൊറിയാൻ റീമേക്കിലും കേന്ദ്രകഥാപാത്രമായി എത്തുക. സോങ് കാങിന്റെ സഹഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനിയാണ് അന്തോളജി സ്റ്റുഡിയോസ്. സോങ് കാങും സംവിധായകൻ കിം ജൂ വൂണും ജയ് ചോയിയുമാണ് ആന്തോളജി സ്റ്റുഡിയോസിന്റെ നിർമാതാക്കൾ. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ഓരേ സമയം ചിത്രീകരിക്കാനാണ് ഒരുങ്ങന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...