NP 42 Movie: നിവിൻ പോളി ചിത്രം 'എൻപി 42' ചിത്രീകരണം പൂർത്തിയായി; ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും

ആർഷ ബൈജു, മമിത ബൈജു എന്നിവരാണ് എൻപി 42ൽ നായികമാരായി എത്തുന്നത്. നിവിൻ പോളിയും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : May 21, 2023, 07:59 PM IST
  • വിനയ് ഫോർട്ട്, വിജിലേഷ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
  • നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
  • വിഷ്ണു തണ്ടാശേരിയാണ് ഛായാ​ഗ്രാഹകൻ.
NP 42 Movie: നിവിൻ പോളി ചിത്രം 'എൻപി 42' ചിത്രീകരണം പൂർത്തിയായി; ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും

മിഖായേലിന് ശേഷം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൻപി 42. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ അനൗൺസ് ചെയ്യുമെന്ന് നിവിൻ പോളി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലൂടെ ശ്രദ്ധേയ ആയ ആർഷ ബൈജു, മമിത ബൈജു എന്നിവരാണ് നായികമാർ. നിവിന്റെ 42ാമത്തെ ചിത്രമാണിത്.

വിനയ് ഫോർട്ട്, വിജിലേഷ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ചേഴ്സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു തണ്ടാശേരിയാണ് ഛായാ​ഗ്രാഹകൻ. എഡിറ്റർ നിഷാദ് യൂസഫ് ആണ്. ചിത്രത്തിന്റെ കൂടുതൽ രം​ഗങ്ങളും യുഎഇയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nivin Pauly (@nivinpaulyactor)

ചിത്രത്തിനായുള്ള നിവിൻ പോളിയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയ്ക്ക് വേണ്ടി വണ്ണം കുറച്ച ശേഷമുള്ള നിവിന്റെ ചിത്രമാണ് വൈറലായത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. വണ്ണത്തിന്റെ പേരിൽ നിരവധി നെ​ഗറ്റീവ് കമന്റുകൾ നിവിന് നേരെയുണ്ടായിരുന്നു. അതിനിടെയാണ് പുത്തൻ മേക്കോവറിലെത്തി താരം ഏവരെയും ഞെട്ടിച്ചത്.

Also Read: Actor Mohanlal: മോഹൻലാലിന്റെ കയ്യക്ഷരം ഫോണ്ടായി വേണോ? ദേ എത്തീ...

 

തമിഴിലും നിവിൻ നായകനാകുന്ന ചിത്രം ഒരുങ്ങുന്നുണ്ട്. റാം ഒരുക്കുന്ന ഏഴ് കടൽ ഏഴ് മലൈ എന്ന ചിത്രത്തിലാണ് നിവിൻ അഭിനയിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News