``ഞാനും അങ്ങനെ ആയിരുന്നു, പ്രണവിന് കുറച്ച് കൂടുതലാണ്`` ; മകനെ കുറിച്ച് മോഹൻലാൽ പറയുന്നത്..
താരപുത്രൻ എന്ന ടാഗോട് കൂടിയാണ് സിനിമയിൽ എത്തിയതെങ്കിലും ഇപ്പോൾ അതിന് മാറ്റം വരുത്തിയിരിക്കുകയാണ് പ്രണവ്. ഹൃദയം കണ്ടവർ പറഞ്ഞതും അതാണ്. പ്രണവ് മോഹൻലാൽ അല്ല പ്രണവിനെയാണ് ആ ചിത്രത്തിൽ കാണാൻ കഴിഞ്ഞതെന്നായിരുന്നു ഏവരുടെയും പ്രതികരണം
മലയാള സിനിമ താരപുത്രന്മാർ വാഴുന്ന കാലമാണ്. സൂപ്പർസ്റ്റാറുകളുടെ മക്കളിൽ പലരും ഇന്ന് സിനിമ മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കി കൊണ്ടിരിക്കുകയാണ്. താരപുത്രന്മാരിൽ ഇപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത് പ്രണവ് മോഹൻലാൽ ആണ്. താരമൂല്യം ചെറുതായൊന്ന് കുറഞ്ഞെങ്കിലും വീണ്ടും ശക്തമായ കഥാപാത്രത്തിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് പ്രണവ്. സിനിമ നടൻ എന്നതിലുപരി പ്രണവിനെ ആളുകൾ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി കണ്ടുകൊണ്ടാണ്.
താരപുത്രൻ എന്ന ടാഗോട് കൂടിയാണ് സിനിമയിൽ എത്തിയതെങ്കിലും ഇപ്പോൾ അതിന് മാറ്റം വരുത്തിയിരിക്കുകയാണ് പ്രണവ്. ഹൃദയം കണ്ടവർ പറഞ്ഞതും അതാണ്. പ്രണവ് മോഹൻലാൽ അല്ല പ്രണവിനെയാണ് ആ ചിത്രത്തിൽ കാണാൻ കഴിഞ്ഞതെന്നായിരുന്നു ഏവരുടെയും പ്രതികരണം. സിനിമയ്ക്കപ്പുറം പ്രണവിന്റെ സ്വകാര്യ ജീവിതമാണ് അന്നും ഇന്നും ഈ യുവതാരത്തിന് ആരാധകരെ നൽകിയത്. ഹൃദയം സിനിമ ഇറങ്ങി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവരും ഓരോരോ അഭിമുഖങ്ങളിലും മറ്റുമായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പ്രണവിനെ മാത്രം ഇതിലൊന്നും കണ്ടിട്ടില്ല.
Also Read: Hridayam OTT Release : പ്രണവിന്റെ 'ഹൃദയം' ഹോട്ട്‌സ്റ്റാറിലെത്തുന്നു; റിലീസ് ഫെബ്രുവരി 18 ന്
പ്രണവ് എന്തുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുൻപിൽ വരാത്തത് മോഹൻലാൽ നൽകുന്ന ഉത്തരം ഇതാണ്. ആറാട്ട് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മകനെ കുറിച്ച് തുറന്നു പറയുന്നത്. ഉള്ളിലേക്ക് വലിയുന്ന സ്വഭാവമാണ് പ്രണവിന്. വളരെ ഷൈ ആണ് താരമെന്ന് മോഹൻലാൽ പറഞ്ഞു.
എനിക്കും ആദ്യ കാലങ്ങളിൽ അങ്ങനെ തന്നെയായിരുന്നു. വളരെ ഷൈ ആയിട്ടുള്ള ആളാണ്. പക്ഷേ പ്രണവ് കുറച്ച് കൂടി കൂടുതലാണ്. ഒരു സാധാരണ ജീവിതം നയിക്കാൻ അവന് പറ്റുന്നുണ്ട്. അല്ലാതെ ഇത്തരം ഇന്റർവ്യൂവിൽ ഇരുന്ന് തിരിച്ചു പറയാൻ അറിയില്ല. അയാൾ കുറച്ചു കൂടി അകത്തേക്ക് വലിഞ്ഞിരിക്കുന്ന ആളാണ്. Introvert എന്ന് പറയാൻ കഴിയില്ലെന്നും മോഹൻലാൽ പറഞ്ഞു. എന്തിനാണ് ഞാൻ ഇന്റർവ്യൂവിന് വരുന്നതെന്ന് ചോദിക്കും. അതൊരു വലിയ ചോദ്യമാണെന്നും ലാൽ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...