Mohanlal: ഷിബു ബേബി ജോണിൻറെ ആദ്യ ചിത്രത്തിൽ നായകനായി മോഹൻലാൽ
മോഹൻ ലാൽ തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇതിനെ പറ്റി പറഞ്ഞത്
തിരുവനന്തപുരം: ഷിബു ബേബി ജോണിൻറെ നിർമ്മാണത്തിൽ ആദ്യം എത്തുന്ന ചിത്രത്തിൽ നായകനായി മോഹൻ ലാൽ. മോഹൻ ലാൽ തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഇതിനെ പറ്റി പറഞ്ഞത്
മോഹൻലാലിൻറെ പോസ്റ്റിൻറെ പൂർണരൂപം
ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിൻ്റെ സ്നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോൾ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിൻറെ പുതിയ സിനിമ നിർമ്മാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോൻറെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്സ് ലാബും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ നായകനായി ഞാൻ എത്തുകയാണ്.
യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിൻറെ റാം എന്ന ചിത്രം പൂർത്തിയായതിനുശേഷം ഇതിൽ പങ്കുചേരും. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്.
കഴിഞ്ഞ ദിവസമാണ് താൻ സിനിമ നിർമ്മാണത്തിലേക്ക് കടക്കുന്നതായി ഷിബു ബേബി ജോൺ അറിയിച്ചത്.ജോൺ ആൻഡ് മേരി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് ഷിബു ജോണിൻറെ കമ്പനിയുടെ പേര്. മോഹൻലാൽ തന്നെയാണ് കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തത്. ഷിബു ബേബി ജോണിന്റെ അച്ഛന്റെയും അമ്മയുടെയും പേരാണ് നിർമാണ കമ്പനിക്ക് നൽകിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷിബു ബേബി ജോൺ ഇക്കാര്യം അറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...