Barroz Release Update: ബറോസ് ഈ വർഷം റിലീസിനെത്തുമോ? കാത്തിരിപ്പിൽ പ്രേക്ഷകർ, റിപ്പോർട്ട് ഇങ്ങനെ...
സംഗീത പ്രതിഭ മാർക്ക് കിലൻ ബറോസിന്റെ ഭാഗമാകുന്നുണ്ട്. 3ഡി ചിത്രമായാണ് മോഹൻലാൽ ബറോസ് ഒരുക്കുന്നത്.
മോഹൻലാൽ ആദ്യമായി സംവിധായകനായി എത്തുന്ന ചിത്രം ബറോസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ഇതുവരെ കിട്ടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബറോസിന്റെ റിലീസ് സംബന്ധിച്ച് പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരമാണ് പുറത്തുവന്നിരിക്കുന്നത്. 2023 ക്രിസ്മസ് റിലീസായി ബറോസ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിൽ ഔദ്യോഗിക അറിയിപ്പുകൾ ഉണ്ടായിട്ടില്ല.
ചിത്രത്തിൽ പ്രണവ് മോഹൻലാൽ അഭിനയിക്കുണ്ടെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. അടുത്തിടെ ഇറങ്ങിയ ബറോസിന്റെ ലൊക്കേഷൻ വീഡിയോയിലും ചിത്രത്തിലും പ്രണവിനെ കണ്ടതാണ് ഈ സംശയങ്ങൾക്ക് കാരണം.. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല.
ചിത്രത്തിൽ അന്താരാഷ്ട്ര സംഗീത പ്രതിഭ മാർക്ക് കിലൻ ഭാഗമാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ പൂർത്തിയായി കഴിഞ്ഞു. മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ് ശിവനാണ്. ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു.
Also Read: ജയിലർ കാണാൻ ഫ്രീ ടിക്കറ്റും, ലീവും; ഓഗസ്റ്റ് 10-ന് വെറൈറ്റി ആയിക്കോട്ടെയെന്ന് കമ്പനി
നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് വിവരം. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ 4 വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...