viral video: കാലിലെ മസിൽ പെരുപ്പിച്ച് മോഹൻലാൽ, വീഡിയോ കാണാം
കാഫ് മസിൽസിനുവേണ്ടി താരം വർക്ക് ഔട്ട് നടത്തുന്നതും ഒടുവിൽ മസിൽ പെരുപ്പിച്ചു കാണിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും ഒപ്പം താരത്തിന്റെ സ്വതസിദ്ധമായ ചിരിയും.
കടുത്ത വ്യായാമത്തിലൂടെയും യോഗയിലൂടെയും തന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ലാലേട്ടൻ (Mohanlal) എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? ഇപ്പോൾ തന്റെ സ്വപ്നമായ ആദ്യ സംവിധാന സംരംഭം ബറോസിന്റെ പണിപ്പുരയിലാണ് ലാലേട്ടൻ.
മോഹൻലാലിന്റെ (Mohanlal) പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം അതുപോലെ ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് തുടങ്ങിയ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണവും കഴിഞ്ഞ ദിവസം പൂർത്തിയായി.
ഇപ്പോഴിതാ താരത്തിന്റെ രസകരമായ ഒരു വർക്ക് ഔട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഷൂട്ടിംഗ് തിരക്കിൽ പോലും ലാലേട്ടൻ (Mohanlal) വർക്ക് ഔട്ട് മുടക്കാറില്ല. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലാണ് താരം പങ്കുവെച്ചത്.
പ്രിയദർശന്റെ അടുത്ത ചിത്രത്തിൽ ഒരു ബോക്സർ ആയിട്ടാണ് മോഹൻലാൽ (Mohanlal) എത്തുന്നതെന്നാണ് സൂചന. പ്രിയന്റെ കരിയറിലെ ആദ്യ സ്പോർട്സ് മൂവി നിർമ്മിക്കുന്നതും മറ്റാരുമല്ല ആശീർവാദ് സിനിമാസ് ആണ്. ചിത്രത്തിന് വേണ്ടി മോഹൻലാൽ ബോക്സിങ് പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
Also Read: ഇന്ത്യയിലെത്തും മുൻപേ Samsung Galaxy Fold 3 സ്വന്തമാക്കി മോഹൻലാൽ
നേരത്തെ അദ്ദേഹം ബോക്സിങ് പരിശീലിക്കുന്ന ചിത്രവും അദ്ദേഹത്തിന്റെ പരിശീലകന് ഒപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ബോക്‌സർ ആവാനുള്ള ശരീരം ഒതുക്കുന്ന തിരക്കിലാണ് താരം. അതിനുവേണ്ടി ജിമ്മിൽ കാലുകളിലെ മസിലുകൾക്കായി മോഹൻലാൽ ചെയ്യുന്ന വർക്ക് ഔട്ട് വീഡിയോയാണ് വൈറലാകുന്നത്.
കാഫ് മസിൽസിനുവേണ്ടി താരം വർക്ക് ഔട്ട് നടത്തുന്നതും ഒടുവിൽ മസിൽ പെരുപ്പിച്ചു കാണിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും ഒപ്പം താരത്തിന്റെ സ്വതസിദ്ധമായ ചിരിയും (Mohanlal). കാലുകൾക്ക് വേണ്ടിയുള്ള ലെഗ് ഡേ വർക്ക് ഔട്ട് ചെയ്യാൻ പൊതുവേ എല്ലാർക്കും മടിയാണ്. എന്നാൽ ലാലേട്ടന്റെ ഈ പ്രകടനം കണ്ടാൽ മടിയൊക്കെ പമ്പ കടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.