കോവിഡ് സിനിമാ ലോകത്തെ സാമാന്യം വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടത്. മിക്കവാറും ചില ചിത്രങ്ങളുടെ ചിത്രീകരണം മുടക്കി കളഞ്ഞതോടൊപ്പം റിലീസുകളും പ്രതിസന്ധിയിലാക്കി കളഞ്ഞു. ഒടിടി കൂടി കടന്ന് വന്നതോടെ എങ്ങിനെയും സിനിമ കാണാം എന്ന പ്രേക്ഷകൻറെ ബുദ്ധിമുട്ടും മാറി.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ കോവിഡ് മൂന്നാം തരംഗം സ്ഥീരീകരിച്ചതോടെ ഇനി എന്ത് നടക്കും എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എസ്.എസ് രാജമൗലിയുടെ  ബിഗ് ബജറ്റ് ചിത്രമായ ആർ ആർ ആർ ഇതിനോടകം റിലീസ് മാറ്റി വെച്ചു കഴിഞ്ഞു. 


ALSO READ: Bro Daddy Song : "പറയാതെ വന്നെൻ ജീവനിൽ" : ബ്രോ ഡാഡിയിലെ പുതിയ ഗാനമെത്തി


തൊട്ട് പിന്നാലെ ദുൽഖർ സൽമാൻ നായകനാകുന്ന സല്യൂട്ടിൻറെയും റിലീസ് മാറ്റി. ഷാഹിദ് കപൂറിൻറെ ജേഴ്സി, പ്രഭാസിൻറെ രാധേ ശ്യാം തുടങ്ങിയവയെല്ലാം റിലീസ് മാറ്റിയ പടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ്.


പുതിയ സാഹചര്യത്തിൽ എന്ത് പ്രതീക്ഷിക്കാം


1.തീയേറ്റർ എക്സ്പീരിയൻസ് മാത്രം പ്രതീക്ഷിക്കുന്ന ചിത്രങ്ങളുടെ റിലീസ് മാറ്റാൻ സാധ്യതയുണ്ട്


2. കോവിഡ് മൂന്നാം തരംഗ നിരീക്ഷിച്ച ശേഷമായിരിക്കും മിക്കവാറും ചിത്രങ്ങളും എത്തുക


3. ബിഗ് ബജറ്റ് ചിത്രങ്ങൾ നഷ്ടം സഹിച്ച് ഒടിടിക്ക് നൽകാൻ സാധ്യത കുറവാണ്


4. റിലീസ് തീയ്യതി കാക്കുന്ന ചിത്രങ്ങളുടെ തീയ്യതികളിൽ ഇനിയും മാറ്റം വരാം


5.  തീയേറ്റർ നടത്തിപ്പിൽ അതാത് സർക്കാരുകൾ കൊണ്ടു വരുന്ന നിയമങ്ങളാണ് ഇതിൽ പ്രധാനം


ALSO READ: Looop Lapeta Trailer : ടൈം ലൂപ്പ് ചിത്രവുമായി താപ്സി പന്നു; ലൂപ്പ് ലപ്പെട്ട ട്രെയ്‌ലർ പുറത്ത് വിട്ടു


മലയാളത്തിൽ ഇനി എത്താനുള്ള ചിത്രങ്ങൾ


നിവിൻ പോളി ബിജു മേനോൻ ടീമിൻറ തുറമുഖം, വിനീത് ശ്രീനിവാസൻറെ ഹൃദയം, ആഷിഖ് അബുവിൻറെ നാരദൻ, ദിലീഷ് പോത്തൻ അഭിനയിക്കുന്ന കള്ളൻ ഡിസൂസ തുടങ്ങി നിരവധി ചിത്രങ്ങളാണ് ജനുവരിയിൽ ഇനി റിലീസിന് എത്താനുള്ളത്. ഇവയുടെ റിലീസ് തീയ്യതി മാറ്റുന്നത് സംബന്ധിച്ച് നിലവിൽ അറിയപ്പുകൾ ഒന്നുമില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌