Bro Daddy Song : "പറയാതെ വന്നെൻ ജീവനിൽ" : ബ്രോ ഡാഡിയിലെ പുതിയ ഗാനമെത്തി

പൃഥ്വിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നർമ്മത്തിൽ ചാലിച്ച കുടുംബ ചിത്രമാണ് ഒരുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 07:06 PM IST
  • ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • പൃഥ്വിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • നർമ്മത്തിൽ ചാലിച്ച കുടുംബ ചിത്രമാണ് ഒരുക്കുന്നത്.
  • പ്രേക്ഷകരെ പുഞ്ചിരി നൽകാനും ചിരി നൽകാനും വീണ്ടും ആസ്വദിക്കാനുമായിട്ടുള്ള ഒരു ചിത്രമാകുമെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്ന് പൃഥ്വിരാജ് സോഷ്യൽ മീഡയിൽ പങ്കുവെച്ച കുറുപ്പിൽ പറഞ്ഞിരുന്നു.
Bro Daddy Song : "പറയാതെ വന്നെൻ ജീവനിൽ" : ബ്രോ ഡാഡിയിലെ പുതിയ ഗാനമെത്തി

Kochi : മോഹൻലാലും (Mohanlal) പൃഥ്വിരാജും (Prithviraj) ഒന്നിക്കുന്ന പുതിയ ചിത്രം ബ്രോ ഡാഡിയിലെ (Bro Daddy)പുതിയ ഗാനം പുറത്ത് വിട്ടു. പറയാതെ വന്നെൻ ജീവനിൽ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നർമ്മത്തിൽ ചാലിച്ച കുടുംബ ചിത്രമാണ് ഒരുക്കുന്നത്. പ്രേക്ഷകരെ പുഞ്ചിരി നൽകാനും ചിരി നൽകാനും വീണ്ടും ആസ്വദിക്കാനുമായിട്ടുള്ള ഒരു ചിത്രമാകുമെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്ന് പൃഥ്വിരാജ് സോഷ്യൽ മീഡയിൽ പങ്കുവെച്ച കുറുപ്പിൽ പറഞ്ഞിരുന്നു.

ALSO READ: Bro Daddy Teaser : ബ്രോ ഡാഡിയായി മോഹൻലാൽ; കിടിലം മകനായി പൃഥ്വിയും; ടീസറെത്തി

മോഹൻലാലിനും പൃഥ്വിരാജിനും പുറമെ മീന, ലാലു അലക്സ്, കല്യാണി പ്രയദർശൻ, കനിഹ, സൗബിൻ ഷഹീർ, ഉണ്ണി മുകുന്ദൻ, ജഗദീശ്, മല്ലിക സുകുമാരൻ, ജാഫർ ഇടുക്കി, നിഖില വിമൽ, സിജോയി വർഗീസ്, കാവ്യ ഷെട്ടി എന്നിവാരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

ALSO READ: Bro Daddy | കോട്ടിട്ട് സ്റ്റൈലിഷായി മോഹൻലാലും പൃഥ്വിയും; ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്, റിലീസ് ഒടിടിയിൽ

ആശീർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഓൾഡ് മോങ്ക്സ് ഡിസൈൻസിലെ എന്ന് ഡിസൈനിങ് സ്ഥാപനത്തിലെ എൻ ശ്രീജിത്തും, ബിബിൻ മാളിയേക്കലുമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 

ALSO READ: ബ്രോ ഡാഡിയുടെ ഷൂട്ടിങ് ആരംഭിച്ചു; അടിപൊളി ലുക്കിൽ പൃഥ്വിയുടെയും കല്യാണിയുടെയും ചിത്രങ്ങൾ എത്തി

ആമേൻ എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്ത അഭിന്ദൻ രാമാനുജമാണ് ഛായഗ്രഹകൻ. ദീപക് ദേവ് ചിത്രത്തിന് സംഗീതം ഒരുക്കും. 

മോഹൻലാലിനെ നായകനാക്കി ചിത്രീകരിച്ച ലൂസിഫർ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സംവിധായകന്റെ വേഷം ആദ്യം അണിയുന്നത്. തുടർന്ന് ഇതെ കൂട്ടുകെട്ടിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാൻ പ്രഖ്യാപിച്ചിരുന്നു. അതിന് മുമ്പായിട്ടാണ് ബ്രോ ഡാഡി ചിത്രീകരിക്കമെന്നാണ് പൃഥ്വിരാജ് അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News