Momo In Dubai First Look Poster: `മോമോ ഇന്‍ ദുബായ്`ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു
അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരാണ് കുട്ടിത്താരങ്ങള്‍ക്കൊപ്പം സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.
ഹലാൽ ലൗ സ്റ്റോറി എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ (Zakariya) തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്' (Momo In Dubai) എന്ന ചില്‍ ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ (First Look Poster) പുറത്ത് വിട്ടു. മോമോയുടെ ഷൂട്ടിങ് ദുബായില്‍ (Dubai) നേരത്തെ ആരംഭിച്ചിരുന്നു.
സുഡാനി ഫ്രം നൈജീരിയക്കും ഹലാല്‍ ലൗ സ്റ്റോറിക്കും ശേഷം സക്കരിയയുടെ ടീമില്‍ നിന്ന് പുറത്തെത്തുന്ന ചിത്രമാണ് ഇത്. ഇക്കുറി സംവിധായകന്‍റെ വേഷത്തില്‍ അല്ലെന്ന് മാത്രം.
Also Read: Variyamkunnan Movie: വാരിയംകുന്നനിൽ നിന്ന് പിന്മാറിയത് വ്യക്തിപരമായ കാരണങ്ങൾ മൂലമല്ലെന്ന് പൃഥ്വിരാജ്
അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്‍റണി എന്നിവരാണ് കുട്ടിത്താരങ്ങള്‍ക്കൊപ്പം സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന കുടുംബ സിനിമയാണ് മോമോ ഇന്‍ ദുബായ്. നവാഗതനായ അമീന്‍ അസ്‌ലമാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ സക്കരിയ (Zakariya), ഹാരിസ് ദേശം, പി.ബി അനീഷ്, നഹ്ല അല്‍ ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് മോമോ ഇന്‍ ദുബായ് നിര്‍മ്മിക്കുന്നത്. സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ചായാഗ്രഹണം (Cinematography) സജിത്ത് പുരുഷന്‍ നിര്‍വ്വഹിക്കുന്നു. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ് (Jassie Gift), ഗഫൂര്‍ എം ഖയൂമും എന്നിവര്‍ സംഗീതം പകരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...