New Delhi: അങ്ങിനെ ആരാധക വൃന്ദത്തിൻറെ കാത്തിരിപ്പിനൊടുവിൽ മണി ഹെയ്സ്റ്റ് സീസൺ 5 ഇന്നത്തെു. ചറ പറാ വെടിവെയ്പും സ്ഫോടനങ്ങളും അടക്കം ചോദ്യങ്ങളും സസ്പെൻസും ഒരുാപാടാണ്. കോവിഡ് മൂലം മാറ്റിവെച്ച റിലീസാണ് ഇന്ന് നടക്കുന്നത്.  നിരവധി സംഭവങ്ങളുണ്ട് ഇത്തവണ സീസൺ-5ൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരാധകർ ഏറെ ആവേശത്തോടെയാണ് പുതിയ സീസണെ വരവേൽക്കുന്നത്. അഞ്ച് എപ്പിസോഡുകളായിരിക്കും ആദ്യം എത്തുന്നത്. ഡിസംബർ മൂന്നിന് രണ്ടാം ഭാഗവും എത്തും ഇങ്ങിനെയാണ് റീലിസിങ്ങ്.  ആകെ 10 എപ്പിസോഡുകളാണ് ഇനി.


Money Heist Season 5 Release Time On Netflix  


ബാങ്ക് ഒാഫ് സ്പെയിനിൽ അകപ്പെട്ട് പോയ സംഘമാണ് ഇത്തവണ സീസൺ 5-ൽ. ഇന്ന് 12.30-നായിരിക്കും നെറ്റ് ഫ്ലിക്സിൽ മണീ ഹെയ്സ്റ്റ് എത്തുക. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുള്ള പ്രൊഫസർ ഇത്തവണ ഇൻസ്പെക്ടർ അലീസിയ സിയറയുടെ മുന്നിൽ കുടുങ്ങിയെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അങ്ങിനെവന്നാൽ സംഘത്തിന് ബാങ്ക് ഒാഫ് സ്പെയിൻ ചക്രവ്യൂഹമായി മാറും.


ALSO READ:പ്രൊഫസറുടെ അവസാന വരവ്; Money Heist അഞ്ചാം സീസണിന് നാളെ തുടക്കം


Money Heist Season 5 Story and Review


ബാങ്ക് ഒാഫ് സ്പെയിനിൽ കുടുങ്ങിയ സംഘത്തിന് രക്ഷക്ക് പുതിയ പ്ലാൻ എന്തായിരിക്കും എന്നതാണ് ഇനി അറിയേണ്ടത്. ഇത് പറയണമെങ്കിൽ സീസൺ-5 തന്നെ കാണണം. സീസൺ-4ൻറെ തുടക്കം യഥാർത്ഥത്തിൽ ടോക്കിയോ കാണിച്ച അബദ്ധമായിരുന്നു. അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കാൻ നൽകിയ സാറ്റലൈറ്റ് ഫോൺ(money heist season 5 vol 1 dual audio by extramovies) ഉപയോഗിച്ചതും. രഹസ്യാന്വേഷണ വിഭാഗം അത് കണ്ടെത്തിയതും. പിന്നീട് നടന്നതെല്ലാം കഥയുടെ മുന്നോട്ട് പോക്കിന് കാരണമായതായിരുന്നു. റിയോ അറസ്റ്റ് ചെയ്യപ്പെടുന്നു.


 ALSO READ : Money Heist season 5: കാത്തിരിപ്പിന് വിരാമം: പ്രൊഫസ്സറും ടീമും സെപ്റ്റംബറിലെത്തുന്നു


റിയോയെ രക്ഷപ്പെടുത്താൻ പ്രൊഫസറും സംഘവും പുതിയ പ്ലാനിടുന്നു അത് വീണ്ടും ഹെയ്സ്റ്റിലേക്ക് എത്തുന്നു. ഹെയ്സ്റ്റിൽ ബാങ്ക് ഒാഫ് സ്പെയിനിൽ എത്തുന്ന സംഘം ചിസ അസാധാരണ സംഭവങ്ങൾ നേരിടുന്നു. അതിനിടയിൽ അവർക്ക് നെയ്റോബിയെ നഷ്ടമാവുന്നു. അങ്ങിനെ സംഭവ ബഹുലമായ നാലാം സീസൺ അവസാനിക്കുകയാണ്.



Money Heist Season 5 Suspense


പ്രൊഫസറില്ലാതെ ഒരു പ്ലാനും ഹെയിസ്റ്റ് ടീമിനില്ല അവർ ഇനി എത് പ്ലാൻ കണ്ടെത്തും എന്നതാണ് ആരാധകരുടെ സംശയം. പ്ലാനിലും ഉപരി ടീമിൻറെ നേതൃത്വം ആരേറ്റെടുക്കും എന്നതും ചോദ്യമാണ്. ലിസ്ബൺ തിരിച്ചെത്തിയതോടെ ഇനി ലിസ്ബൺ തന്നെയായിരിക്കും ടീമിൻറെ നേതൃത്വത്തിൽ.


Money Heist Season 5 Release Time


നിലവിലുള്ള വിവരം പ്രകാരം ഇന്ന് ഉച്ചക്ക് 12.30നാണ് നെറ്റ് ഫ്ലിക്സിൽ സീരിസെത്തുക. ഇതിന് മുൻപ് തന്നെ നെറ്റ് ഫ്ലിക്സിൻറെ ഇന്ത്യൻ ഒാഫിസ് ജീവനക്കാർക്ക് അവധിയും നൽകിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക