പ്രൊഫസറുടെ അവസാന വരവ്; Money Heist അഞ്ചാം സീസണിന് നാളെ തുടക്കം
ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്‌സീരീസുകളിലൊന്നായ മണി ഹെയ്സ്റ്റിന്റെ അഞ്ചാം സീസണിന്റെ ഭാഗം 1 വെള്ളിയാഴ്ച ലോകവ്യാപകമായി റിലീസ് ചെയ്യും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12: 30 നാണ് ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്.
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ്‌സീരീസുകളിലൊന്നായ (Webseries) മണി ഹെയ്സ്റ്റിന്റെ അഞ്ചാം സീസണിന്റെ (Money Heist Season 5) ഭാഗം 1 വെള്ളിയാഴ്ച ലോകവ്യാപകമായി റിലീസ് (Release) ചെയ്യും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12: 30 നാണ് ആദ്യ ഭാഗം റിലീസ് ചെയ്യുന്നത്. പത്ത് ഏപ്പിസോസുകളിലായി ഒരുക്കുന്ന അഞ്ചാം സീസണോടെ മണി ഹെയ്സ്റ്റിന് അവസാനമാകുമെന്ന് നെറ്റ്ഫ്ലിക്‌സ് (Netflix) പ്രഖ്യാപിച്ചിരുന്നു.
അഞ്ചാം സീസണിന്റെ രണ്ടാം ഭാഗം ഡിസംബര്‍ മൂന്നിന് റിലീസ് ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തുന്നതിനായി പ്രൊഫസറും സംഘവും ബാങ്ക് ഓഫ് സ്‌പെയിന്‍ കൊള്ളയടിക്കാനെത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് മൂന്നാമത്തെയും നാലാമത്തെയും സീസണുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്.
Also Read: Money Heist season 5: കാത്തിരിപ്പിന് വിരാമം: പ്രൊഫസ്സറും ടീമും സെപ്റ്റംബറിലെത്തുന്നു
അന്വേഷണ ഉദ്യോഗസ്ഥയായ അലീസിയ സിയേറ പ്രൊഫസറുടെ ഒളിത്താവളം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി നില്‍ക്കുന്നതോടെയാണ് നാലാമത്തെ സീസണ്‍ അവസാനിച്ചത്. 2017 ലാണ് മണി ഹെയ്സ്റ്റ് സംപ്രേഷണം ആരംഭിക്കുന്നത്. സ്പാനിഷ് ഭാഷയില്‍ ഒരുക്കിയ ഈ സീരീസ് ലാ കാസ ഡി പാപ്പല്‍' എന്ന പേരില്‍ ആന്റിന 3 എന്ന സ്പാനിഷ് ടെലിവിഷന്‍ നെറ്റ് വര്‍ക്കിലൂടെയാണ് ആദ്യമായി പുറത്തിറങ്ങിയത്.
മണി ഹെയ്സ്റ്റ് 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്‌പെയ്‌നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ലിക്‌സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹെയ്സ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. പിന്നീട് നടന്നത് ചരിത്രമായിരുന്നു.
Also Read: Money Heist Season 5 : ഒരു സീരിസിന്റെ റിലീസിന് എല്ലാവര്ക്കും അവധി നൽകി ഇന്ത്യൻ കമ്പനി
2020 ല്‍ നാലാം സീസണിലെത്തിയപ്പോള്‍ ലോകത്തില്‍ ഏറ്റവും കാഴ്ചക്കാരുള്ള സീരീസുകളുടെ പട്ടികയില്‍ മുന്‍നിരയിലേക്ക് മണി ഹെയ്സ്റ്റ് എത്തി. ഈ പട്ടികയിലേക്ക് എത്തുന്ന ഇംഗ്ലീഷ് ഭാഷയ്ക്ക് പുറത്തുള്ള ആദ്യ സീരീസ് കൂടിയാണ് സ്പാനിഷ് സീരിസായ ലാ കാസ ഡി പാപ്പല്‍. അതിനാല്‍ തന്നെ നെറ്റ്ഫ്ലിക്‌സിന്റെ അഭ്യര്‍ഥനപ്രകാരം പുതിയ കഥയുമായെത്തിയ മൂന്നാം സീസണ്‍ മുതല്‍ ബിഗ് ബജറ്റിലാണ് സീരിസ് നിര്‍മിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...