Money Heist Season 5 : ഒരു സീരിസിന്റെ റിലീസിന് എല്ലാവര്ക്കും അവധി നൽകി ഇന്ത്യൻ കമ്പനി

ജയ്‌പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വേർവ് ലോജിക് എന്ന കമ്പനിയാണ് തൊഴിലാളികൾക്ക് അന്ന് അവധി നൽകിയിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Sep 1, 2021, 09:50 AM IST
  • മണി ഹെയ്‌സ്റ്റിന്റെ അഞ്ചാം സീസൺ (Money Heist Season 5) ഇറങ്ങുന്നതിന് മുന്നോടിയായി ആണ് തീരുമാനം.
  • സെപ്റ്റംബർ മൂന്നിനാണ് മണി ഹെയ്‌സ്റ്റ് റിലീസ് ചെയ്യുന്നത്.
  • ലോകത്തെമ്പാടും ഒട്ടേറ ആരാധകരുള്ള സീരീസാണ് മണി ഹെയ്‌സ്റ്റ്.
  • ജയ്‌പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വേർവ് ലോജിക് എന്ന കമ്പനിയാണ് തൊഴിലാളികൾക്ക് അന്ന് അവധി നൽകിയിരിക്കുന്നത്.
Money Heist Season 5 : ഒരു സീരിസിന്റെ റിലീസിന് എല്ലാവര്ക്കും അവധി നൽകി ഇന്ത്യൻ കമ്പനി

Jaipur : ഒരു വെബ്സീരിസിന്റെ റിലീസിങ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഒരു ഇന്ത്യൻ  കമ്പനി അന്നേ ദിവസം തങ്ങളുടെ തൊഴിലാളികൾക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മണി ഹെയ്‌സ്റ്റിന്റെ  അഞ്ചാം സീസൺ (Money Heist Season 5) ഇറങ്ങുന്നതിന് മുന്നോടിയായി ആണ് തീരുമാനം. സെപ്റ്റംബർ മൂന്നിനാണ് മണി ഹെയ്‌സ്റ്റ് റിലീസ് ചെയ്യുന്നത്. ലോകത്തെമ്പാടും ഒട്ടേറ ആരാധകരുള്ള സീരീസാണ് മണി ഹെയ്‌സ്റ്റ്.

ഇതിനോട് അനുബന്ധിച്ച് ജയ്‌പൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വേർവ് ലോജിക് എന്ന കമ്പനിയാണ് തൊഴിലാളികൾക്ക് അന്ന് അവധി നൽകിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും കമ്പനിയ്ക്കായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു സമാനമായി ആണ് കമ്പനി അവധി നൽകിയിരിക്കുന്നത്.

ALSO READ: Money Heist season 5: കാത്തിരിപ്പിന് വിരാമം: പ്രൊഫസ്സറും ടീമും സെപ്റ്റംബറിലെത്തുന്നു

ചില സമയങ്ങളിൽ അവധിയെടുത്ത് സന്തോഷിക്കുന്നത് ജോലിയിലും പ്രതിഫലിക്കുമെന്നും കമ്പനി പറഞ്ഞു. കമ്പനിയുടെ സിഇഓ ആണ് ഈ വിവരം കത്തിലൂടെ സാമൂഹിക മാധ്യമങ്ങളിലും മറ്റും പങ്ക് വെച്ചത്. ആരാധകർ മണി ഹെയ്‌സ്റ്റ് സീസൺ 5 നായി വളരെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുകയാണ്.

ALSO READ: Money Heist Season 5: പ്രൊഫസ്സർ അറസ്റ്റിലായോ? എന്തൊക്കെയാണ് പുതിയ ട്വിസ്റ്റുകൾ, സസ്പെൻസ് നിറക്കുന്ന സീസൺ-5 ട്രെയിലർ

 

  അഞ്ചാം സീസണിലെ ആദ്യ ഭാഗം സെപ്റ്റംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമാണ് പുറത്തിറങ്ങുന്നത്. ല കാസ ഡി പാപ്പൽ എന്ന സ്പാനിഷ് സീരിസാണിത്. 2017ലാണ് ല കാസ ഡി പാപ്പൽ പുറത്തിറങ്ങുന്നത്. തുടർന്ന് മൊഴിമാറ്റം നടത്തുകയായിരുന്നു

ബാങ്ക് ഒാഫ് സ്പെയിൻ കൊള്ളയടിക്കുകയാണ് ടീമിൻറെ ലക്ഷ്യമെന്ന് നാലാമത്തെ സീസണിൽ പറഞ്ഞിരുന്നു. നെയ്റോബി മരിക്കുന്നതും സീസൺ നാലിലാണ്. ഇതിനൊക്കെയുള്ള് പകരം വീട്ടൽ കൂടിയാണ് പുതിയ സീസൺ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ALSO READ: Prabhas Radhe Shyam : ജന്മാഷ്ടമി ദിനത്തിൽ പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്‌തു

 

കോവിഡ് കാലത്തായിരുന്നു സീസൺ അഞ്ചിൻറെ ഷൂട്ടിങ്ങ് നടന്നത്. പിന്നീട് പലവട്ടം കഥയിൽ മാറ്റങ്ങൾ വരുത്തേണ്ടി വന്നു. ഏതായാലും ട്രെയിലറിലെ ആക്ഷൻ രംഗങ്ങൾ കണ്ട് ത്രില്ലിലാണ് മണി ഹെയിസ്റ്റ് ആരാധകർ. 

ആദ്യം 5 എപ്പിസോഡുകളായി പുറത്തിറങ്ങിയ സീരിസ് സ്‌പെയ്‌നില്‍ വന്‍ പരാജയമായിരുന്നു. അതിനാല്‍ ഇതിനൊരു തുടര്‍ഭാഗം എന്നത് അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍ നെറ്റ്ഫ്ളിക്‌സ് സീരിസ് ഏറ്റെടുത്ത് ഇംഗ്ലീഷില്‍ ഡബ്ബ് ചെയ്ത് മണി ഹീസ്റ്റ് എന്ന പേരില്‍ പുറത്തിറക്കി. വൈകാതെ മണി ഹെയ്സ്റ്റ് ലോകത്താകെ തരംഗമായി മാറുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News