മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മോൺസ്റ്ററിന്റെ ഒടിടി സ്ട്രീമിങ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. നവംബർ 25 ന് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 21 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് മോൺസ്റ്റർ. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോൺസ്റ്റർ. ലക്കി സിം​ഗ് എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്.  ആദ്യമായി മോഹൻലാൽ പഞ്ചാബി കഥാപാത്രമായി എത്തിയ ചിത്രം കൂടിയാണ് മോൺസ്റ്റർ. നേരത്തെ ലോക്പാൽ എന്ന ജോഷി ചിത്രത്തിൽ ഒരു പഞ്ചാബി വേഷത്തിൽ എത്തുന്നുണ്ടെങ്കിലും അത് സിനിമയ്ക്കുള്ളിൽ വേഷപകർച്ച മാത്രമായിരുന്നു. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. നേരത്തെ ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു. 


ALSO READ: Monster Movie Review: ചർച്ച ചെയ്യേണ്ട കണ്ടന്റ്; ഉദയ് കൃഷ്ണയുടെ ക്ളീഷേ ട്വിസ്റ്റുകൾ; മോണ്‍സ്റ്റര്‍ നിരാശയോ?


മോണ്‍സ്റ്ററിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് 'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്‍ണ  തന്നെയാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്