മോണ്‍സ്റ്റർ സിനിമയുടെ ആദ്യ പ്രദർശനം കഴിയുമ്പോൾ ആദ്യ പകുതിയിൽ പ്രതീക്ഷിച്ച അതിഗംഭീര ട്വിസ്റ്റുകൾ എല്ലാം തന്നെ ഉദയ് കൃഷ്ണയുടെ മുൻപത്തെ സിനിമകളുടെ സ്ഥിരം ശൈലിയിൽ എന്ന് തോന്നിയാൽ പ്രേക്ഷകനെ കുറ്റം പറയാൻ കഴിയില്ല. രണ്ടാം പകുതിയിൽ ത്രില്ലിങ്ങായ പല സംഭവങ്ങളും ട്വിസ്റ്റുകളും സിനിമ സമ്മാനിക്കുന്നുണ്ട്. ത്രില്ലിങ്ങായി പോകുന്ന രണ്ടാം പകുതിയിൽ ഇന്നത്തെ സമൂഹത്തിൽ സംസാരിക്കേണ്ട വിഷയം സിനിമ സംസാരിക്കുന്നുണ്ട്. എന്നാൽ വേണ്ട രീതിയിൽ സംസാരിച്ചിട്ടുണ്ടോ എന്നത് പ്രസക്തമായ ചോദ്യമാണ്.
രണ്ടാം പകുതിയിൽ എത്തുന്നതോടെ കഥാപാത്രങ്ങൾക്ക് കൂടുതൽ അഭിനയ പ്രകടനത്തിന് സാധ്യതകൾ കൂടുന്നുണ്ട്. ഹണി റോസ്, ലെന, ഗണേഷ് കുമാർ, ലക്ഷ്മി മഞ്ചു എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഉദയ് കൃഷ്ണയുടെ തിരക്കഥ തന്നെയാണ് നിരാശ സമ്മാനിക്കുന്നത്. കണ്ട് മറന്നതും മറക്കാത്തതുമായ ക്ളീഷേ ട്വിസ്റ്റുകൾ പ്രേക്ഷകനെ മടുപ്പിക്കുന്നുണ്ട്. ആദ്യ പകുതി അവസാനിക്കുന്നിടത്ത് ട്വിസ്റ്റുകൾ ഒരുപാട് സമ്മാനിക്കുമ്പോൾ പഴയ ട്വിസ്റ്റുകൾ വീണ്ടും വരരുത് എന്ന പ്രാർത്ഥന ഫലിക്കാതെ പോയ നിമിഷമായിരുന്നു രണ്ടാം പകുതിയിൽ.
മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിച്ച ചിത്രമാണ് മോൺസ്റ്റർ. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. നേരത്തെ ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകിയത്. ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...