Moonnam Khattam: പൂർണമായും യുകെയിൽ ചിത്രീകരിച്ച മലയാള ചിത്രം; `മൂന്നാംഘട്ടം` ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
Moonnamkhattam Malayalam Movie: സ്വപ്നരാജ്യം, 8119 മൈൽസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജി വിജയൻ നായകനായെത്തുന്ന ചിത്രമാണ് `മൂന്നാംഘട്ടം`.
യുകെയിൽ നിന്നുള്ള പുതിയ മലയാള സിനിമ "മൂന്നാംഘട്ടം" ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സ്വപ്നരാജ്യം, 8119 മൈൽസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജി വിജയൻ നായകനായെത്തുന്ന ചിത്രമാണ് "മൂന്നാംഘട്ടം". ആർഎസ് വിമൽ, അനുമോഹൻ, മാല പാർവതി, സുനിൽ സുഖദ, സുനിൽ സൂര്യ, ബിയോൺ, അനൂപ് കൃഷ്ണൻ, ലിന്റു റോണി, ഷെഫ് ജോമോൻ, ഫ്രാൻസിസ് ജോസഫ് ജീര, മാത്യു തോമസ്, ജോബി ജോർജ്, ബിനോ അഗസ്റ്റിൻ തുടങ്ങി ഒട്ടനവധി പ്രമുഖരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
സ്വപ്നരാജ്യത്തിന് ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് "മൂന്നാംഘട്ടം". യവനിക ടാക്കീസിന്റെ ബാനറിൽ പൂർണ്ണമായും യുകെയിൽ ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയിൽ രഞ്ജി വിജയനെ കൂടാതെ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്. സിനിമയുടെ ട്രെയിലർ ഒക്ടോബർ 14ന് റിലീസ് ചെയ്യും.
ഒരു വ്യക്തിയുടെ തിരോധാനവും അതിനെ തുടർന്ന് നായക കഥാപാത്രം അറിഞ്ഞും അറിയാതെയും കണ്ടെത്തുന്ന ജീവിത തലങ്ങളുമാണ് സിനിമയുടെ പ്രമേയം. പല സമയങ്ങളിൽ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന നാടകീയമായ അനുഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു എന്നതിനാൽ തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും സിനിമ നൽകുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ALSO READ: 14 February: പ്രണയ ആവിഷ്കാരമായി 14 ഫെബ്രുവരി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്
രഞ്ജി വിജയനെ കൂടാതെ സിജോ മംഗലശ്ശേരിൽ, ജോയ് ഈശ്വർ, സിമി ജോസ്, കുര്യാക്കോസ് ഉണ്ണിട്ടൻ, ബിട്ടു തോമസ്, പാർവതി പിള്ള, ഹരിഗോവിന്ദ് താമരശ്ശേരി, സാമന്ത സിജോ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സഹസംവിധായകർ- എബിൻ സ്കറിയ, ഹരിഗോവിന്ദ് താമരശ്ശേരി. സംവിധാന സഹായികൾ- രാഹുൽ കുറുപ്പ്, റോഷിനി ജോസഫ് മാത്യു. ഛായാഗ്രഹണം- അലൻ കുര്യാക്കോസ്. പശ്ചാത്തല സംഗീതം- കെവിൻ ഫ്രാൻസിസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.