14 February: പ്രണയ ആവിഷ്കാരമായി 14 ഫെബ്രുവരി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

14 February Malayalam Movie: ക്ലൗഡ് 9  സിനിമാസിന്റെ ബാനറിൽ ട്രൈപ്പാൽ ഇന്റർനാഷണൽ നിർമിക്കുന്ന 14 ഫെബ്രുവരി എന്ന ചിത്രം ഒക്ടോബർ 13ന് പ്രദർശനത്തിനെത്തും.

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 06:24 AM IST
  • അജിത് കുമാർ എം പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും വിജയ് ചമ്പത്താണ്
  • ഒരു തീവ്ര പ്രണയത്തിന്റെ കഥ രണ്ട് കാലഘട്ടത്തിലൂടെ അനാവരണം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്
14 February: പ്രണയ ആവിഷ്കാരമായി 14 ഫെബ്രുവരി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

14 ഫെബ്രുവരി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒക്ടോബർ 13ന് തിയേറ്ററിൽ എത്തുന്നു. പുതിയ ദൃശ്യ അനുഭവങ്ങളുമായി എത്തുന്ന 14 ഫെബ്രുവരി എന്ന ചിത്രത്തിലെ ഗാനങ്ങൾ തരംഗിണി മ്യൂസിക് റിലീസ് ചെയ്തു. ക്ലൗഡ് 9  സിനിമാസിന്റെ ബാനറിൽ ട്രൈപ്പാൽ ഇന്റർനാഷണൽ നിർമിക്കുന്ന 14 ഫെബ്രുവരി എന്ന പ്രണയ കാവ്യം ഒക്ടോബർ 13ന് പ്രദർശനത്തിനെത്തും.

അജിത് കുമാർ എം പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും വിജയ് ചമ്പത്താണ്. ഒരു തീവ്ര പ്രണയത്തിന്റെ കഥ രണ്ട് കാലഘട്ടത്തിലൂടെ അനാവരണം ചെയ്യുന്ന ചിത്രം  പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

പ്രണയാർദ്രമായ ഗാനങ്ങളാലാണ് 14 ഫെബ്രുവരി ഒരുക്കിയിരിക്കുന്നത്. അന്തരിച്ച പ്രശസ്ത ഗായകൻ, എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകൻ  എസ് പി ചരൺ ആദ്യമായി മലയാള സിനിമയിൽ ഗാനം ആലപിച്ചിരിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഹരിത്ത്, നന്ദു, മേഘനാഥൻ, നാരായണൻകുട്ടി, ജയരാജ് വാര്യർ, സാബു തിരുവല്ല, ശ്രീജിത്ത് വർമ,  മിഥുൻ ആന്റണി, ചാരു കേഷ്, റോഷൻ, രാകേന്ദ്, ബദ്രിലാൽ, ഷെജിൻ, ജിതിൻ ഗുരു മാത്യൂസ്, അമല ഗിരീശൻ, ആരതി നായർ, അപൂർവ ശശികുമാർ, ഐശ്വര്യ നമ്പ്യാർ, മഞ്ജു സുഭാഷ്, രജനി മുരളി, പ്രിയരാജീവ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ALSO READ: Leo Movie: ഇനി അധികം കാത്തിരിക്കണ്ട, വരുന്നു 'ലിയോ' ട്രെയിലർ..!! റിലീസ് 19ന്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ലിയോൺ സൈമൺ, രാജീവ് നായർ പല്ലശ്ശന, രാജേഷ് ആർ, ശശികുമാർ നായർ. സുനിൽ കട്ടിനാൽ, രാഹുൽ സി വിമല ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അനിൽ പരമേശ്വരനാണ്. എഡിറ്റിംഗ് ജോമോൻ സിറിയക് നിർവഹിക്കുന്നു. ചീഫ് അസോസിയറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് കെ ജെ യേശുദാസ്, കെ എസ് ചിത്ര, എസ്പി ചരൺ, മാതംഗി അജിത് കുമാർ, വിജയ് ചമ്പത്ത്, ഡോക്ടർ കെ പി നന്ദകുമാർ.

ഗാനരചന ലിയോൺ സൈമൺ, രാജീവ് നായർ പല്ലശ്ശന, ശ്രീകുമാർ ബാലകൃഷ്ണൻ എന്നിവരാണ്. ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് സംവിധായകൻ വിജയ് ചമ്പത്ത് ആണ്. പ്രൊഡക്ഷൻ ഡിസൈനർ എൽപി സതീഷ്. പ്രൊഡക്ഷൻ കൺട്രോളർ  ശ്യാം സരസ്. ആർട്ട് ഡയറക്ടർ മുരളി ബേപ്പൂർ. കോസ്റ്റ്യൂംസ്- ദേവൻ കുമാരപുരം. മേക്കപ്പ്- ഷനീജ് ശിൽപം. പോസ്റ്റർ ഡിസൈൻ- മനോജ് ഡിസൈൻസ്, സ്റ്റിൽസ്- ശ്രീജിത്ത് ചെട്ടിപ്പടി, പിആർഒ- എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News