ബാബുരാജിനെ നായകനാക്കി നവാഗതനായ ഡിനു തോമസ് ഈലാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂദാശ. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. നേരത്തെ, ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒക്ടോബര്‍ 19ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ട്രെയിലര്‍ ഒക്ടോബര്‍ 6ന് റിലീസ് ചെയ്യുമെന്നും ബാബുരാജ് അറിയിച്ചിരുന്നു.


പെണ്‍കുട്ടികളുള്ള ഓരോ മാതാപിതാക്കള്‍ക്കും വേണ്ടിയാകും ഈ ചിത്രം എത്തുന്നത്. കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. 


സായികുമാര്‍, ജോയ് മാത്യു, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഒ.എം.ആര്‍. ഗ്രൂപ്പിന്‍റെ ബാനറില്‍ ഒമര്‍, മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഫൈസല്‍ വി. ഖാലിദ് ആണ്.


ട്രെയിലര്‍ കാണാം: