Mumbai: അർജുൻ കപൂറിന്റയും രാകുൽ പ്രീത് സിംഗിന്റെയും ഏറ്റവും പുതിയ ചിത്രം സർദാർ കാ ഗ്രാൻഡ്‌സൺ OTT പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ (Netflix) റിലീസ് ചെയ്യും. റിലീസ് ചെയ്യുന്ന തീയതി ഇനിയും വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിലെ നായകനായ അർജുൻ കപൂറാണ് (Arjun Kapoor)തന്റെ ഇൻസ്റാഗ്രാമിലൂടെ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചത്. അതിനോടൊപ്പം അർജുൻ ചിത്രത്തിലെ ചില സ്റ്റിൽസും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ചിട്ടുണ്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Emma Watson retiring from acting?: ,Harry Potter ലെ ആ ചുരുളൻ മുടിക്കാരി കുട്ടി അഭിനയം മതിയാക്കാൻ ഒരുങ്ങുന്നു?


ചിത്രത്തിന്റെ ഷൂട്ടിംഗ് 2019 നവംബറിൽ തന്നെ ആരംഭിച്ചിരുന്നു. ഇതും അർജുൻ കപൂർ തന്റെ ഇൻസ്റ്റാഗ്രാം (Instagram) അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്. അർജുൻ കപൂറിന്റെ റിലീസ് ചെയ്‌ത അവസാന ചിത്രം പാനിപ്പത്ത് ആയിരുന്നു. സിനിമയിൽ നായികയായി എത്തിയത് കൃതി സനോൺ (Kriti Sanon) ആയിരുന്നു. അർജുന്റെ മോട്ടോര് ചിത്രമായ സന്ദീപ് ഔർ പിങ്കി ഫറാർ 2020 മാർച്ചിൽ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരി മൂലം മാറ്റി വെച്ചിരുന്നു. ആ ചിത്രം 2021 മാർച്ച് 19 ന് റിലീസ് ചെയ്യും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.