മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന മോൺസ്റ്റർ മുതൽ നിവിൻ പോളിയുടെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പടവെട്ട് വരെ നാളെ, ഒക്ടോബർ 21 ന് മലയാളികൾ കാത്തിരുന്ന നിരവധി ചിത്രങ്ങളാണ് തീയേറ്ററുകളിൽ എത്തുന്നത്.  മോഹൻലാൽ - വൈശാഖ് കൂട്ടുകെട്ടിലെത്തുന്ന  ചിത്രമാണ് മോൺസ്റ്റർ. മോഹൻലാൽ പഞ്ചാബി വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് മോൺസ്റ്റർ.  കൂടാതെ ശിവകാർത്തികേയൻ ചിത്രം പ്രിൻസും കാർത്തി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം സർദാറും നാളെ  തന്നെ തീയേറ്ററുകളിൽ എത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

മോൺസ്റ്റർ


  മോഹൻലാൽ - വൈശാഖ് കൂട്ടുകെട്ടിലെത്തുന്ന  ചിത്രമാണ് മോൺസ്റ്റർ. ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നത്. ഒരു ചെകുത്താനെ നശിപ്പിക്കാൻ മറ്റൊരു ചെകുത്താൻ തന്നെ വേണമെന്നാണ് ചിത്രത്തിൻറെ ട്രെയിലറിൽ പറയുന്നത്.   മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. മോണ്‍സ്റ്ററിന്റെ തിരക്കഥയെഴുതിയിരിക്കുന്നത് 'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്‍ണ തന്നെയാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കുന്നത്. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. നേരത്തെ ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു. 


പടവെട്ട് 


നിവിൻ പോളിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പടവെട്ട്. നടൻ സണ്ണി വെയ്ന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയാണ് പടവെട്ട്. നേരത്തെ സെപ്റ്റംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കാൻ ബാക്കി നിൽക്കവെയാണ് നിവിൻ പോളി ചിത്രത്തിന്റെ റിലീസ് നീണ്ടു പോകുവായിരുന്നു. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിൻ പോളിക്കും മഞ്ജു വാര്യർക്കും പുറമെ അതിഥി ബാലൻ, ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, അന്തരിച്ച നടൻ കൈനകരി തങ്കരാജ്, ബാലന്‍ പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.   ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് 96ലൂടെ തെന്നിന്ത്യയില്‍ തരംഗമായ ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്.  


ALSO READ: Sardar Movie: 'വൺസ് എസ്പൈ, ഓൾവെയ്സ് എ സ്പൈ'... കാർത്തിയുടെ 'സർദാറി'ന്റെ ട്രെയിലറെത്തി


പ്രിൻസ് 


ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ്.   ഒരു റൊമാന്റിക് കോമഡി ചിത്രമായ പ്രിൻസിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജി കെ വിഷ്‍ണു ആണ്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിനൊപ്പം തന്നെ തെലുങ്കിലും പ്രിൻസ് സിനിമ ഷൂട്ട് ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. ശിവകാർത്തികേയന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഇതും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.  ഒരു ടൂറിസ്റ്റ് ​ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ​ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കാരൈക്കുടിയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.  


സർദാർ 


കാർത്തി നായകനാകുണ്ണ ത്രില്ലർ ചിത്രമാണ് സർദാർ.  ഇൻസ്പെക്ടർ വിജയ് പ്രകാശ് എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കാർത്തിയുടെ ഒരു ​ഗംഭീര വേഷപ്പകർച്ച തന്നെ കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. രണ്ട് മണിക്കൂറും 40 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. വൻ വിജയത്തിളക്കത്തിൽ നിൽക്കുന്ന കാർത്തിയുടെ സർദാറിനായി പ്രേക്ഷകരും വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. രാഷി ഖന്ന, രജീഷ വിജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജി വി പ്രകാശ്‍ കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  പി.എസ്. മിത്രൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. വൻ മുതൽ മുടക്കിൽ, ദീർഘ കാലത്തെ കഠിനാധ്വാനത്തിലൂടെ ഒരു ബ്രമാണ്ഡ സിനിമയായാണ് സർദാർ അണിയിച്ചൊരുക്കിയിരിക്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകനും സൂപ്പർ ഹിറ്റ് നായകനും കൈ കോർക്കുന്നുവെന്നതാണ് ഈ സിനിമയുടെ പ്രധാന സവിശേഷത. ലൈലയും പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.