ജീവിതത്തിൽ മറക്കാൻ പറ്റാത്ത `ആ നിമിഷം` യൂണിറ്റ് മൊത്തം നിശബ്ദമായ സമയം- ബാബു ആൻറണി പറയുന്നു
എസ്.എൻ സ്വാമി തിരക്കഥയെഴുതിയ കാർണിവൽ 1989-ലാണ് പ്രദർശനത്തിനെത്തിയത്
തൻറെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷത്തെ പറ്റി പങ്കുവെച്ച് നടൻ ബാബു ആൻറണി. കാർണിവൽ ചിത്രത്തിലെ അഭിനയ രംഗത്തെ പറ്റിയാണ് ബാബു ആൻറണി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
An unforgettable moment.എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു നിമിഷം. കാർണിവൽ എന്ന ചിത്രത്തിനുവേണ്ടി മരണക്കിണറിൽ ബൈക്ക് ഓടിക്കിന്നതിനു മുൻപ്, നിശബ്ദവും നിശ്ചലവും എന്ന് തോന്നിയ ഒരു നിമിഷം.
യൂണിറ്റ് മൊത്തം നിശബ്ദമായ ഒരു നിമിഷം. പേടി തോന്നിയില്ല. കാരണം തിരിച്ചിറങ്ങാൻ കഴിഞ്ഞാൽ നല്ലതെന്നു മാത്രം വിചാരിച്ചു. സിനിമ നന്നായി സ്വീകരിക്കപ്പെട്ടതിൽ സന്തോഷം.
പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത് എസ്.എൻ സ്വാമി തിരക്കഥയെഴുതിയ കാർണിവൽ 1989-ലാണ് പ്രദർശനത്തിനെത്തിയത്. മമ്മൂട്ടിയും പാർവ്വതിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഇത്. വില്ലൻ കഥാപാത്രത്തെയാണ് ചിത്രത്തിൽ ബാബു ആൻറണി അവതരിപ്പിച്ചത്.
ALSO READ : ഒറ്റ്: 25 വർഷത്തിനുശേഷം പ്രണയനായകന്‍ Arvind Swamy എത്തുന്നു, ഒപ്പം കുഞ്ചാക്കോ ബോബനും
ഷൈനി ഫിലിംസിൻറെ ബാനറിൽ രാമകൃഷ്ണൻഅബ്ദുള്ള എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...