തമിഴ്, മലയാളം സൂപ്പർ പ്രണയനായകന്മാർ ഒന്നിക്കുന്നു.. ‘ഒറ്റ്’ എന്ന ചിത്രത്തിലാണ് തമിഴ് പ്രണയനായകന്‍ അരവിന്ദ് സ്വാമിയും മലയാളത്തിന്‍റെ ഇഷ്ട താരം കുഞ്ചാക്കോ ബോബനും ഒന്നിക്കുന്നത്.
ഈ ചിത്രത്തിലൂടെ 25 വർഷത്തിനുശേഷം അരവിന്ദ് സ്വാമി (Arvind Swamy) മലയാളത്തിലേയ്ക്ക് വീണ്ടുമെത്തുകയാണ്. തീവണ്ടിയ്ക്ക് ശേഷം ടി പി ഫെല്ലിനി ഒരുക്കുന്ന ചിത്രമായ "ഒറ്റ്" (Ottu) യാത്രയെക്കുറിച്ചുള്ള സിനിമയാണ്. മുംബൈ മുതൽ മംഗലാപുരം വരെയുള്ള യാത്രയ്ക്കിടയിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സജീവാണ്.
ഇതിനിടെ, അരവിന്ദ് സ്വാമിയ്‌ക്കൊപ്പം സ്ക്രീൻ പങ്കിടുന്നതിലെ സന്തോഷം കുഞ്ചാക്കോ ബോബൻ (Kunchacko Boban) സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
മാർച്ചിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. തമിഴിലും മലയാളത്തിലും ഒരേ സമയം പുറത്തിറങ്ങുന്ന ‘ഒറ്റ്’ മുംബൈ , ഗോവ, എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്. ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യുമെന്നാണ് സൂചന.
Also read: ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ പോസ്റ്റര്‍ പുറത്ത്
25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ദേവരാഗമായിരുന്നു അരവിന്ദ് സ്വാമിയുടെ അവസാന ചിത്രം. 1991-ൽ മണിരത്നം ഒരുക്കിയ ദളപതിയിലൂടെയാണ് അരവിന്ദ് സ്വാമി തമിഴ് സിനിമയില്‍ താരമാകുന്നത്. അദ്ദേഹത്തിന്‍റെ റോജ എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഡാഡി, ബോംബെ, മിൻസാരകനവ്, ദേവരാഗം, എൻ ശ്വാസ കാട്രേ, കടൽ, തനി ഒരുവൻ, ബോഗൻ, ഭാസ്കർ ഒരു റാസ്കൽ, ചെക്ക ചിവന്ത വാനം തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.