ആരാധക ശ്രദ്ധ നേടി 'സ്റ്റേഷൻ5' ലെ ആദ്യ ഗാനം പുത്തിറങ്ങി. പാട്ട് വൈറലായതിന് പിന്നാലെ ചിത്രത്തിൻറെ ട്രെയിലറും വലിയ ജന ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഏതാനും മണിക്കൂറുകൾ കൊണ്ട് ലക്ഷത്തിൽ പരം കാഴ്ചക്കാരെ നേടി യൂ ടുബിലും സമൂഹ മാധ്യമങ്ങളിലും  ട്രെയിലറിന് ലഭിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രയാൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിലെ നായിക  ' തൊട്ടപ്പന്‍ ' ഫെയിം പ്രിയംവദ കൃഷ്ണനാണ്. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇന്ദ്രൻസ് ചേവമ്പായി എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 


ALSO READ : Kurup Movie : നെറ്റ്ഫ്ലിക്‌സ് ട്രെന്റിങ്ങിൽ ഒന്നാമതായി കുറുപ്പ്; നന്ദി അറിയിച്ച് ദുൽഖർ


വിനോദ് കോവൂര്‍, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയ നിര തന്നെ മറ്റു  കഥാപാത്രങ്ങളായി ' സ്റ്റേഷൻ5 'ലുണ്ട്. 




 പ്രതാപ് നായരാണ് ചിത്രത്തിൻറെ രചയിതാവും ഛായാഗ്രാഹകനും.സംഗീതം നൽകിയിരിക്കുന്നത് സംവിധായകൻ പ്രശാന്ത് കാനത്തൂർ തന്നെയാണ്. 


  ALSO READ : Kurup Movie : കുറുപ്പ് തിയേറ്ററിൽ നിന്ന് പിൻവലിക്കും; ഒടിടിയില്‍ സിനിമ വന്നാല്‍ തിയേറ്ററിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് ഫിയോക് പ്രസിഡന്റ്


 



സെയ്ഫ് ഗാർഡ് എൻറർടെയിൻമെൻറ്സ് ആണ് ചിത്രം റീലീസ് ചെയ്യുന്നത്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിർമ്മിച്ച ' സ്‌റ്റേഷന5' ജനുവരി 7- ന് തിയറ്ററുകളിലെത്തും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.