Kurup Movie : കുറുപ്പ് തിയേറ്ററിൽ നിന്ന് പിൻവലിക്കും; ഒടിടിയില്‍ സിനിമ വന്നാല്‍ തിയേറ്ററിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് ഫിയോക് പ്രസിഡന്റ്

തിയേറ്ററിൽ ചിത്രം റിലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടി യിൽ റിലീസ് ചെയ്യാനാവു എന്ന് നിബന്ധനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.   

Written by - Zee Malayalam News Desk | Last Updated : Dec 16, 2021, 06:26 PM IST
  • സിനിമയുമായുള്ള കരാർ പ്രകാരമാണ് ഈ തീരുമാനമെന്ന് ഫിയോക്കിന്റെ (FEOUK) പ്രസിഡന്റായ വിജയകുമാർ പറഞ്ഞു.
  • മാത്രമല്ല ഒടിടി പ്ലാറ്റ്‌ഫോമിൽ (OTT Platform) റിലീസ് ചെയ്യുന്നതോടെ തിയേറ്ററില്‍ നിന്ന് സിനിമ പിന്‍വലിയുമെന്നും വിജയകുമാർ പറഞ്ഞു.
  • സിനിമ ഒടിടിയിൽ എത്തുന്നതോടെ പ്രേക്ഷകർ തീയേറ്ററിലേക്ക് വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
  • തിയേറ്ററിൽ ചിത്രം റിലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടി യിൽ റിലീസ് ചെയ്യാനാവു എന്ന് നിബന്ധനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Kurup Movie : കുറുപ്പ് തിയേറ്ററിൽ നിന്ന് പിൻവലിക്കും; ഒടിടിയില്‍ സിനിമ വന്നാല്‍ തിയേറ്ററിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് ഫിയോക് പ്രസിഡന്റ്

Kochi : കുറുപ്പ് (Kurup) ഒടിടി പ്ലാറ്റ്ഫോമിൽ (OTT Platform) റിലീസ് ചെയ്തതിന് പിന്നാലെ തിയേറ്ററിൽ നിന്ന് പിൻവലിക്കുകയാണ്. സിനിമയുമായുള്ള കരാർ പ്രകാരമാണ് ഈ തീരുമാനമെന്ന് ഫിയോക്കിന്റെ (FEOUK) പ്രസിഡന്റായ വിജയകുമാർ പറഞ്ഞു. മാത്രമല്ല ഒടിടി പ്ലാറ്റ്‌ഫോമിൽ (OTT Platform) റിലീസ് ചെയ്യുന്നതോടെ  തിയേറ്ററില്‍ നിന്ന് സിനിമ പിന്‍വലിയുമെന്നും വിജയകുമാർ പറഞ്ഞു.

സിനിമ ഒടിടിയിൽ എത്തുന്നതോടെ പ്രേക്ഷകർ തീയേറ്ററിലേക്ക് വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദി ക്യുവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിയേറ്ററിൽ ചിത്രം റിലീസ് ചെയ്ത് 42 ദിവസങ്ങൾക്ക് ശേഷം മാത്രമേ ഒടിടി യിൽ റിലീസ് ചെയ്യാനാവു എന്ന് നിബന്ധനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിലത് 30 ദിവസങ്ങൾ മാത്രമാണ്.

ALSO READ: Kurup on Netflix | നെറ്റ്ഫ്ലിക്സിൽ നിശബദ്നായി 'കുറുപ്പ്' എത്തി; തൊട്ടുപിന്നാലെ ടെലിഗ്രാമിൽ വ്യാജനും

ഈ നിബന്ധനയുടെ അടിസ്ഥാനത്തിലാണ് സിനിമ തിയേറ്ററിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ ദിവസമാണ്  'കുറുപ്പ്' (Kurup)‌ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ (Netflix) പ്രദർശനം ആരംഭിച്ചത്.  80 കോടിയിലധികം വേൾഡ്​ വൈഡ്​ കളക്ഷനുമായി (WorldWide Collection) കുതിക്കുന്ന കുറുപ്പ് ഡിസംബർ 17ന് നെറ്റ്ഫ്ലിക്സിൽ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സർപ്രൈസായിട്ട് സ്ട്രീമിങ് ആരംഭിക്കുകയായിരുന്നു.

ALSO READ: മരക്കാറും കുറുപ്പും കാവലും ഒടിടിയിലേക്ക്; മിന്നൽ മുരളിയെ പേടി, മരക്കാർ ഈ ആഴ്ചയിൽ തന്നെ റിലീസ് ചെയ്യും

കുറുപ്പിന്റെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പതിപ്പുകൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ കുറുപ്പ് ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്‍റർടൈൻമെന്‍റ്സും ചേർന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രം റിലീസായി അഞ്ച് ദിവസം കൊണ്ട് 50 കോടി രൂപ കളക്ഷൻ നേടാൻ കുറുപ്പിന് കഴിഞ്ഞു. ജിസിസിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ നേടുവാൻ സാധിച്ചു.

ALSO READ: Kurup Movie | 100 കോടി ലക്ഷ്യം വെച്ച് കുറുപ്പിന്റെ ജൈത്രയാത്ര തുടരുന്നു, ചിത്രത്തിലെ വിവിധ ലുക്കകൾ പങ്കുവെച്ച് ദുൽഖർ സൽമാൻ   

ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്.  35 കോടി ബജറ്റിൽ ഒരുക്കിയ കുറുപ്പ് ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ഡയറക്ടറ്റ് ഒടിടി റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News