ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന പുതിയ ചിത്രം മുറയുടെ ട്രെയിലർ റിലീസ് ചെയ്തു. കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. തമിഴ്, ഹിന്ദി ചിത്രങ്ങളിലും ക്യാൻ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്ഷൻ ഡ്രാമ ജോണറിലാണ് ചിത്രം ഒരുക്കുന്നത്. വിജയ് സേതുപതി, എസ് ജെ സൂര്യ, ടൊവിനോ തോമസ്, നസ്രിയ, ദുഷാര വിജയൻ തുടങ്ങി നിരവധി താരങ്ങൾ മുറയുടെ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. നവംബർ എട്ടിന് ചിത്രം തിയേറ്ററുകളിൽ പ്രദ‍ർശനത്തിനെത്തും.


ALSO READ: "ജീവൻ തോമസ് ഒരു സാധാരണ മാധ്യമ പ്രവർത്തകനല്ല"; 'ഒരു അന്വേഷണത്തിന്റെ തുടക്കം' ട്രെയിലർ പുറത്തുവിട്ടു


നേരത്തെ റിലീസ് ചെയ്ത മുറയുടെ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ട്രൻഡിങ് ആയിരുന്നു. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിക്കുന്നത്.



നിർമ്മാണം: റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ. ഛായാഗ്രഹണം: ഫാസിൽ നാസർ. എഡിറ്റിംഗ്: ചമൻ ചാക്കോ. സംഗീത സംവിധാനം: ക്രിസ്റ്റി ജോബി. കലാസംവിധാനം: ശ്രീനു കല്ലേലിൽ. മേക്കപ്പ്: റോണെക്സ് സേവ്യർ. വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത്. ആക്ഷൻ: പി.സി. സ്റ്റൻഡ്‌സ്. പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്. പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.