വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അഭിനവ് സുന്ദര്‍ നായകാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തീം സോങ് ആരാധകരെ വളരെയധികം ആകര്‍ഷിച്ചിരുന്നു. എന്നാല്‍ തീം സോങ് ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ ഭൂലോകമെ എന്ന തീം സോങ് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂലോകമേ മാലോകരേ.. എന്ന് തുടങ്ങുന്ന  ഈ തീം സോങ് വിപിന്‍ രവീന്ദ്രനാണ് പാടിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഐബി മാത്യു അലക്‌സാണ് സംഗീതം ഒരുക്കിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സിനിമയിലെ വിനീത് ശ്രീനിവാസന്റെ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയെന്ന കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന്  അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.



ALSO READ: Mukundan Unni Associates: മുകുന്ദനുണ്ണി അസോസിയേറ്റ് ഇനി തമിഴിലേക്ക്, റീമേക്ക് ഉടൻ?


2024 ല്‍ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. അതേസമയം ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നവംബര്‍ പതിനൊന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രം  ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ്  നിര്‍മ്മിക്കുന്നത്. 


വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനൊപ്പം സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ് കോര, ആര്‍ഷ ചാന്ദിനി ബൈജു, നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന്‍, സുധീഷ്, വിജയന്‍ കാരന്തൂര്‍  എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


ALSO READ: Mukundan Unni Associates: 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' രണ്ടാം ഭാഗം വരുന്നു


ക്യാമറ വിശ്വജിത്ത് ഒടുക്കത്തിലാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: പ്രദീപ് മേനോന്‍, അനൂപ് രാജ് എം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് പൂംകുന്നം, സൗണ്ട് ഡിസൈന്‍: രാജ് കുമാര്‍ പി, കല: വിനോദ് രവീന്ദ്രന്‍, ശബ്ദമിശ്രണം: വിപിന്‍ നായര്‍, ചീഫ് അസോ. ഡയറക്ടര്‍: രാജേഷ് അടൂര്‍, അസോ. ഡയറക്ടര്‍ : ആന്റണി തോമസ് മംഗലി, വേഷവിധാനം: ഗായത്രി കിഷോര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍.


സുപ്രീം സുന്ദറും മാഫിയ ശശിയുമാണ് ചിത്രത്തിന്റെ ഫൈറ്റ്. വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ : ബോബി രാജന്‍, വിഎഫ്എക്സ് : ഐറിസ് സ്റ്റുഡിയോ, ആക്സല്‍ മീഡിയ.  ലൈന്‍ പ്രൊഡ്യൂസര്‍മാര്‍: വിനീത് പുല്ലൂടന്‍, എല്‍ദോ ജോണ്‍, രോഹിത് കെ സുരേഷും വിവി ചാര്‍ലിയുമാണ് സ്റ്റില്‍, മോഷന്‍ ഡിസൈന്‍: ജോബിന്‍ ജോസഫ് (പെട്രോവ ഫിലിംസ്), ട്രെയിലര്‍: അജ്മല്‍ സാബു. പി.ആര്‍.ഒ എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിസൈനുകള്‍: യെല്ലോടൂത്ത്‌സ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.